ഗൗരി ലങ്കേഷിന്റെ കൊലപാതകം; പരശുറാം യഥാര്‍ത്ഥ പ്രതിയെന്ന് പൊലീസ്

gauri lankesh

പ്രമുഖ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത പരശുറാം വാഗ്മോറ തന്നെയാണ് യഥാര്‍ത്ഥ പ്രതിയെന്ന് പൊലീസ്. കര്‍ണാടക വിജയാപുരം സ്വദേശിയായ ഇയാളെ കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഇയാള്‍ക്ക് ശ്രീരാമസേന അടക്കമുള്ള ഹിന്ദു സംഘടനകളുമായി ബന്ധമുണ്ടെന്ന് നേരത്തെ പൊലീസ് പറഞ്ഞിരുന്നു. അതേസമയം, കെ.ടി. നവീന്‍കുമാര്‍ എന്ന ഹിന്ദു യുവസേന പ്രവര്‍ത്തകന്‍ അടക്കം അഞ്ചു പേര്‍ക്കെതിരെയാണ് ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. തീവ്ര ഹിന്ദു സംഘടനകളായ സനാതന്‍ സന്‍സ്ത, ഹിന്ദു ജനജാഗ്രതി സമിതി എന്നീ സംഘടനകളില്‍പ്പെട്ടവരാണ് പ്രതികളെല്ലാം. മാത്രമല്ല, ഗൗരി ലങ്കേഷിനു നേരെ നിറയൊഴിച്ച അതേ തോക്കുപയോഗിച്ചാണ് എഴുത്തുകാരന്‍ കല്‍ബുര്‍ഗിയെയും കൊലപ്പെടുത്തിയതെന്നും ഫോറന്‍സിക് പരിശോധനാ ഫലത്തില്‍ വ്യക്തമായിരുന്നു.