ചോരകുഞ്ഞിനെ പ്ലാസ്റ്റിക് കൂടിലാക്കി വില്‍ക്കാന്‍ പോയ പിതാവ് അറസ്റ്റില്‍

rss

ചോരകുഞ്ഞിനെ പ്ലാസ്റ്റിക് കൂടിലാക്കി വില്‍ക്കാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍. തിങ്കളാഴ്ച്ച രാത്രിയില്‍ മൊഹാലിയിലെ ഫേസ് സിക്‌സ് സിവില്‍ ആശുപത്രിയില്‍ ജനിച്ച്‌ മണിക്കൂറുകള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ വില്‍പനയ്ക്കായി കൊണ്ടുവന്ന ജസ്പാല്‍ സിങ് എന്നയാളാണ് പിടിയിലായത്. ഉച്ചയ്ക്ക് രണ്ട് മണിക്ക് തനിക്കൊരു ആണ്‍കുഞ്ഞ് ഉണ്ടായെന്നും വില്‍ക്കാന്‍ താന്‍ തയ്യാറാണെന്നും ഡോക്ടര്‍മാരോട് ഇയാള്‍ പറഞ്ഞു. കുഞ്ഞ് എവിടെയാണ് എന്ന് ചോദിച്ചപ്പോള്‍ തന്റെ കയ്യിലുള്ള കൂട് ഇയാള്‍ തുറന്നുകാണിച്ചു. ഉടന്‍ തന്നെ കുഞ്ഞിനെ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞെത്തിയ പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഛര്‍ദിച്ച്‌ അവശനിലയിലായിരുന്ന കുഞ്ഞ് അപകടനില തരണം ചെയ്തിട്ടില്ല. ഡോക്ടര്‍മാരുടെ പരിശോധനയിലാണ് പെണ്‍ കുഞ്ഞാണെന്ന് തിരിച്ചറിഞ്ഞു.