Tuesday, March 19, 2024
HomeInternationalഫേസ്‌ബുക്കിനും കേം ബ്രിഡ്ജ് അനലിറ്റിക്കയ്ക്കും സിബിഐയുടെ നോട്ടീസ്

ഫേസ്‌ബുക്കിനും കേം ബ്രിഡ്ജ് അനലിറ്റിക്കയ്ക്കും സിബിഐയുടെ നോട്ടീസ്

ഇന്ത്യന്‍ പൗരന്മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ ഫേസ്‌ബുക്കിനും കേം ബ്രിഡ്ജ് അനലിറ്റിക്കയ്ക്കും സിബിഐയുടെ നോട്ടീസ്. ചോര്‍ത്തിയ വിവരങ്ങളുടെ വിശദാംശങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. യു.കെ ആസ്ഥാനമായ ഗ്ലോബല്‍ സയന്‍സ് റിസര്‍ച്ചിനും ഇതോടൊപ്പം നോട്ടീസ് അയച്ചിട്ടുണ്ട്.കേന്ദ്ര നിര്‍ദേശത്തെത്തുടര്‍ന്ന് കേംബ്രിഡ്ജ് അനലിറ്റിക്കക്കും ഗ്ലോബല്‍ സയന്‍സ് റിസര്‍ച്ചിനും എതിരെ സിബിഐ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. വിശദമായ അന്വേഷണത്തിന്റെ ആദ്യപടിയായാണ് ഇതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം . കേംബ്രിഡ്ജ് അനലിറ്റിക്ക ഗ്ലോബല്‍ സയന്‍സ് റിസര്‍ച്ചിനെ ഉപയോഗപ്പെടുത്തി ഫേസ്‌ബുക്കിലൂടെ 5,62,455 ഇന്ത്യക്കാരുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിയെന്ന റിപ്പോര്‍ട്ടുകളായിരുന്നു നേരത്തെ പുറത്തുവന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments