Friday, April 26, 2024
HomeCrimeഒ​ഡീ​ഷ​യി​ല്‍ ബാ​ല​പീ​ഡ​നങ്ങൾ തുടർക്കഥയാകുന്നു; 24 മ​ണി​ക്കൂ​റി​നി​ടെ 6 കേ​സു​ക​ള്‍

ഒ​ഡീ​ഷ​യി​ല്‍ ബാ​ല​പീ​ഡ​നങ്ങൾ തുടർക്കഥയാകുന്നു; 24 മ​ണി​ക്കൂ​റി​നി​ടെ 6 കേ​സു​ക​ള്‍

ഒ​ഡീ​ഷ​യി​ല്‍ 24 മ​ണി​ക്കൂ​റി​നി​ടെ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​പ്പെ​ട്ട​ത് ആ​റ് ബാ​ല​പീ​ഡ​ന കേ​സു​ക​ള്‍. പെ​ണ്‍​കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ​യെ സം​ബ​ന്ധി​ച്ച ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ള്‍ സം​സ്ഥാ​ന പോ​ലീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ആ​രം​ഭി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് പ​രാ​തി​ക​ള്‍ ഉ​യ​ര്‍​ന്ന​ത്. ന​ബ​രം​ഗ്പു​ര്‍ ജി​ല്ല​യി​ല്‍ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യെ ര​ണ്ടു യു​വാ​ക്ക​ള്‍ ചേ​ര്‍​ന്നു ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച​താ​ണ് ആ​ദ്യം ര​ജി​സ്റ്റ​ര്‍ ചെ​യ്യ​പ്പെ​ട്ട കേ​സ്. ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. തൊ​ട്ട​ടു​ത്ത ദി​വ​സം​ത​ന്നെ പെ​ണ്‍​കു​ട്ടി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി​യാ​ണു ത​ന്നെ പീ​ഡി​പ്പി​ച്ച​തെ​ന്നു പെ​ണ്‍​കു​ട്ടി പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ല്‍ കു​റ്റ​വാ​ളി​ക​ളെ അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല. ബാ​ല​സോ​ര്‍ ജി​ല്ല​യി​ല്‍ പ​തി​ന​ഞ്ചു​കാ​രി​യെ നാ​ല്‍​പ്പ​തു​കാ​ര​ന്‍ പീ​ഡി​പ്പി​ച്ച​താ​ണ് പി​ന്നീ​ട് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​പ്പെ​ട്ട​ത്. ഒ​രു വ​ര്‍​ഷ​മാ​യി തു​ട​രു​ന്ന പീ​ഡ​ന​വി​വ​രം കൗ​ണ്‍​സി​ലിം​ഗി​നെ​ത്തി​യ​വ​രോ​ട് പെ​ണ്‍​കു​ട്ടി വെ​ളി​പ്പെ​ടു​ത്തു​ക​യും, കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ നി​ര്‍​ദേ​ശി​ച്ച​ത​നു​സ​രി​ച്ച്‌ പെ​ണ്‍​കു​ട്ടി പി​ന്നീ​ട് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യു​മാ​യി​രു​ന്നു. ഇ​തേ​ജി​ല്ല​യി​ല്‍ ത​ന്നെ മാ​ന​സി​ക ന്യൂ​ന​ത​യു​ള്ള പ​ത്തു​വ​യ​സു​കാ​രി​യെ വ​യോ​ധി​ക​ന്‍ പീ​ഡി​പ്പി​ച്ച​താ​യും പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു. പ്ര​തി ഒ​ളി​വി​ലാ​ണ്. ക​ട്ട​ക്കി​ല്‍ പ​തി​നൊ​ന്നു​കാ​രി​യെ പീ​ഡി​പ്പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റു​പ​തു​കാ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ര​ണ്ടാ​ഴ്ച​യ്ക്കു മു​ന്പാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ഇ​തേ​ജി​ല്ല​യി​ല്‍ ത​ന്നെ കൗ​മാ​ര​ക്കാ​രി​യെ ബ​ന്ധു​ക്ക​ള്‍ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​താ​യി ചൈ​ല്‍​ഡ് ലൈ​ന്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ പോ​ലീ​സി​നു പ​രാ​തി ന​ല്‍​കി. ഗ​ഞ്ജം ജി​ല്ല​യി​ല്‍ പ​തി​ന​ഞ്ചു​കാ​രി​യെ ബ​ന്ധു​വാ​യ യു​വാ​വ് പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​താ​യും പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments