ജോബി വ്യോമ സേനയുടെ ഹെലികോപ്ടറില്‍ കയറിയ വിവാദ സംഭവത്തിന്റെ സത്യം(video)

0
8

പ്രളയഭൂമിയില്‍ ഇരുപത്തിയെട്ടുകാരനായ യുവാവ് ജോബി ഹെലികോപ്ടറില്‍ കയറി വ്യോമസേനയ്‌ക്ക് ഒരു ലക്ഷത്തോളം രൂപയുടെ നഷ്‌ടം വരുത്തിയ സംഭവം മാദ്ധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും നിറഞ്ഞു നിന്നിരുന്നു. സംഭവത്തിന്റെ വിശദീകരണവുമായി ജോബി ഫേസ്ബുക്ക് ലൈവില്‍ പ്രതികരിച്ചു. ‘പ്രളയ മേഖലയില്‍ രക്ഷാപ്രവര്‍ത്തനായി സുഹൃത്തുക്കളോടൊപ്പം കുറച്ച്‌ ദിവസമായി ഇറങ്ങുന്നു. സൈനികര്‍ക്ക് വഴി അറിയാത്തതുകൊണ്ട് സഹായിക്കാന്‍ വിളിച്ചതെന്ന ധാരണയിലാണ് ഹെലികോപ്ടറില്‍ കയറിയതെന്ന്’ ജോബി പറഞ്ഞു. തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് അവര്‍ തന്നെ രക്ഷിച്ചതാണെന്ന് മനസിലായതെന്ന് ജോബി ഫേസ്ബുക്ക് ലൈവിലൂടെ പ്രതികരിച്ചു. സംഭവത്തിന് ശേഷം അവരോട് കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ തന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഇന്‍സുലിന്‍ വാങ്ങാന്‍ പോയതാണെന്നും പറഞ്ഞ് വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുകയാണെന്ന് യുവാവ് വ്യക്തമാക്കി. അതേസമയം, ജോബി കടുത്ത മാനസിക വിഷമത്തിലാണെന്നും പല മാദ്ധ്യമങ്ങളിലും ഇത്തരം വാര്‍ത്തകള്‍ വന്നതിനാല്‍ മാനസികമായി തകര്‍ന്നിരിക്കുകയാണെന്നും സുഹൃത്തുക്കള്‍ ഫേസ്ബുക്ക് ലൈവില്‍ പറയുന്നു. ഡ്രൈവറായി ജോലി നോക്കുന്ന ജോബിയുടെ വീടും എല്ലാം നഷ്ടപ്പെട്ടിരിക്കുകയാണെന്നും. സര്‍വതും നഷ്ടപ്പെട്ട് നില്‍ക്കുന്ന സമയത്ത് ഇത്തരത്തിലുള്ള പ്രചരണം കൂടി താങ്ങാനാവില്ലെന്നും സുഹൃത്തുക്കള്‍ പറയുന്നുണ്ട്. ഹെലികോപ്ടറില്‍ യാത്ര ചെയ്യണം എന്ന് ആഗ്രഹം പ്രളയഭൂമിയിലെ ഇരുപത്തിയെട്ടുകാരന്‍ ഉണ്ടാക്കിയത് ഒരു ലക്ഷത്തിന്റെ നഷ്ടമാണ് എന്ന തരത്തിലായിരുന്നു നേരത്തെ വാര്‍ത്തകള്‍ വന്നത്. ചെങ്ങന്നൂര്‍ ആറാട്ടുപുഴ സ്വദേശിയാണ് ജോബി ജോയ്. അതേസമയം, ജോബിയെ ഹെലികോപ്‌ടറില്‍ കയറ്റിയതിനാല്‍ അതിന് അടുത്ത് ഉണ്ടായിരുന്ന അമ്മയെയും കുഞ്ഞിനെയും എയര്‍ലിഫ്‌റ്റ് ചെയ്യാന്‍ നേവിക്ക് സാധിച്ചില്ല. അതിനിടയില്‍ ജോബിയുടെ ഒരു സുഹൃത്തിന്റെ വോയ്‌സ് ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. നേരത്തെ തന്നെ വീട് മുങ്ങിയതിനാല്‍ ദുരിതാശ്വാസ ക്യാമ്ബില്‍ കഴിയുന്ന ട്രാവല്‍ ഏജന്‍സി നടത്തുന്ന ഈ യുവാവ് ഇന്‍സുലിന്‍ സംഘടിപ്പിക്കാന്‍ പുറത്ത് ഇറങ്ങിയപ്പോഴാണ് സംഭവം എന്നാണ് വോയിസ് ക്ലിപ്പില്‍ പറയുന്നത്.