ജസ്‌ന മരിയ ജയിംസിന്റെ തിരോധാനം; 15 അംഗ പ്രത്യേക അന്വേഷണ സംഘം

keralapolice

ജസ്‌ന മരിയ ജയിംസിന്റെ തിരോധാനം അന്വേഷിക്കാന്‍ പ്രത്യേകസംഘത്തെ നിയോഗിക്കാന്‍ ഡിജിപിയുടെ ഉത്തരവ്. ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള 15 അംഗ സംഘമാണ് ഇനി കേസന്വേഷിക്കുക. ജസ്‌നയെക്കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക് 5 ലക്ഷം രൂപ പാരിതോഷികവും പോലീസ് പ്രഖ്യാപിച്ചു.കഴിഞ്ഞ മാര്‍ച്ച്‌ 22നാണ് കോട്ടയം മുക്കൂട്ടുതറ സ്വദേശിനി ജസ്‌നയെ കാണാതായാത്. കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കോളേജിലെ രണ്ടാംവര്‍ഷ ബിരുദവിദ്യാര്‍ഥിനിയായ ജസ്‌നയെ ബന്ധുവീട്ടിലേക്കുള്ള യാത്രക്കിടെയാണ് കാണാതായത്.