സ്റ്റീവ് സ്മിത്തിന് പകരക്കാരനാകാൻ മാത്യൂ റെന്‍ഷോ

mathew renshaw

പന്തില്‍ കൃത്രിമം കാണിച്ചതിനെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒരു ടെസ്റ്റ് മത്സരത്തില്‍ നിന്നും ഐസിസി വിലക്കേര്‍പ്പെടുത്തിയ സ്റ്റീവ് സ്മിത്തിന് പകരം ക്വീന്‍സ്ലന്‍ഡ് ഓപ്പണര്‍ മാത്യൂ റെന്‍ ഷോയെ ഓസ്‌ട്രേലിയന്‍ ടീമിലേക്ക് തിരികെ വിളിച്ചു.നാല് മത്സരങ്ങള്‍ക്കിടെ മൂന്ന് സെഞ്ചുറികള്‍ നേടി നില്‍ക്കുന്ന ഈ ഇടം കൈയ്യന്‍ ബാറ്റ്‌സ്മാനായ റെന്‍ ഷോയെ അവസാന ടെസ്റ്റില്‍ പ്ലേയിംഗ് ഇലവനില്‍ എത്തുമെന്നാണ് സൂചന. ഓസ്‌ട്രേലിയയില്‍ നിന്ന് പുറപ്പെട്ട താരം ഇന്ന് രാത്രിയോടെ ദക്ഷിണാഫ്രിക്കയിലെത്തും.കേപ് ടൗണ്‍ ടെസ്റ്റില്‍ പന്തില്‍ കൃത്രിമം കാണിച്ച നായകന്‍ സ്റ്റീവന്‍ സ്മിത്തിന് സസ്‌പെന്‍ഷന്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് റെന്‍ഷായെ ടീമിലേക്ക് തിരികെ വിളിച്ചത്. സംഭവത്തില്‍ കൂടുതല്‍ ഓസീസ് താരങ്ങള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്തകള്‍ക്കിടെയാണ് പുതിയ താരം ഓസീസ് ടീമിലെത്തുന്നത്.