Friday, April 26, 2024
HomeKeralaശബരിമല;കേന്ദ്രസര്‍ക്കാര്‍ നല്‍കിയത് 100 കോടിയുടെ പദ്ധതികള്‍; തുടങ്ങിയത് മൂന്നെണ്ണം മാത്രം

ശബരിമല;കേന്ദ്രസര്‍ക്കാര്‍ നല്‍കിയത് 100 കോടിയുടെ പദ്ധതികള്‍; തുടങ്ങിയത് മൂന്നെണ്ണം മാത്രം

ശബരിമലയിലെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ നല്‍കിയത് 100 കോടിയുടെ പദ്ധതികള്‍. കേന്ദ്രസര്‍ക്കാരിന്റെ സ്വദേശി ദര്‍ശന പദ്ധതി പ്രകാരം സന്നിധാനം, പമ്പ ശരണവഴി, എരുമേലി എന്നിവടങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്കാണ് 100 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചത്. പൂര്‍ത്തിയാക്കാനുള്ള കാലാവധി മൂന്ന് മാസം മാത്രം നില്‍ക്കെ മൂന്നെണ്ണം മാത്രമാണ് തുടങ്ങാന്‍ കഴിഞ്ഞത്. പദ്ധതികള്‍ക്കായി ദേവസ്വം ബോര്‍ഡ് വിശദമായ പ്ലാന്‍ തയ്യറാക്കി ഉന്നതാധികാര സമിതിയ്‌ക്ക് നല്‍കിയെങ്കിലും പദ്ധതി നടപ്പിലാക്കുന്നതില്‍ ദേവസ്വം ബോര്‍ഡും ഉന്നതാധികാര സമിതിയും താത്പര്യം കാട്ടിയില്ലെന്നാണ് ആക്ഷേപം. പമ്പ മണല്‍പ്പുറത്ത് 90 ശുചിമുറികളുടെ ഒരു ബ്ലോക്ക് നിര്‍മിക്കാന്‍ തുടങ്ങിയെങ്കിലും വെള്ളപ്പൊക്കം ഉണ്ടായതോടെ പണി മുടങ്ങുകയായിരുന്നു. അയ്യപ്പന്‍മാരുടെ പുണ്യ സ്‌നാനത്തിനും ആറാട്ടുകടവിനും ത്രിവേണി ചെറിയ പാലത്തിനും മധ്യേ 300 മീറ്റ‌ര്‍ പടി കെട്ടുന്ന ജോലിയും തുടങ്ങിയിട്ടുണ്ട്. പമ്പയില്‍ നിന്ന് സന്നിധാനത്തേക്കുള്ള നീലിമല പാതയില്‍ പടികളും റാംപും നിര്‍മിക്കാനുള്ള പദ്ധതിക്ക് നാല് കോടിയും നീക്കി വച്ചെങ്കിലും മറ്റൊന്നും തുടങ്ങാനായിട്ടില്ല. 2015 ഡിസംബര്‍ 15നാണ് ശബരിമലയ്ക്കായി കേന്ദ്രം തുക അനുവദിച്ചത്. 36 മാസം കൊണ്ട് പൂര്‍ത്തിയാക്കണം എന്നായിരുന്നു വ്യവസ്ഥ.a

RELATED ARTICLES
- Advertisment -

Most Popular

Recent Comments