സംസ്ഥാനത്തു ലഹരി ഒഴുകുന്നു; കേസുകളില്‍ 100 മുതല്‍ 500 ഇരട്ടിവരെ വര്‍ധനവ്

drugs

സംസ്ഥാനത്തു ലഹരി ഒഴുകുന്നു.ലഹരി വസ്‍തുക്കളുമായി ബന്ധപ്പെട്ട കേസുകളില്‍ ക്രമാതീതമായ വര്‍ധന. 180,000 ലിറ്റര്‍ കോഡയാണ് ഈ കാലയളവില്‍ എക്‌സൈസ് മാത്രം പിടിച്ചെടുത്തത്. ബാര്‍ലൈസന്‍സ് ഫൈസ്സ്റ്റാര്‍ ഹോട്ടലുകള്‍ക്കായി ചുരുക്കിയതും ദേശീയ സംസ്ഥാന പാതകളില്‍ നിന്നും മദ്യവില്‍പ്പനശാലകള്‍ മാറ്റിയതിനും ശേഷമാണ് കേസുകളില്‍ വന്‍ വര്‍ധനവ് വന്നത്. കഴിഞ്ഞ പത്ത് മാസത്തിനിടെയാണ് ക്രമാതീതമായ വർദ്ധനവ്.

മദ്യവും ലഹരിമരുന്നുമായി ബന്ധപ്പെട്ട കേസുകളില്‍ 100 മുതല്‍ 500 ഇരട്ടിവരെ വര്‍ധനവാണ് കഴിഞ്ഞ 10
മാസത്തിനിടെ സംസ്ഥാനത്തുണ്ടായത്. ബാര്‍ലൈസന്‍സ് നിയന്ത്രിച്ച 2016 ഏപ്രില്‍ മുതലുള്ള എക്‌സൈസ് വകുപ്പിന്റെ കണക്കുകളിലാണ് ഇത് വ്യക്തമാകുന്നത്. വ്യാജ മദ്യ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 2014 – 2015 വര്‍ഷത്തില്‍ 960 കേസുകളാണ് രജിസ്റ്റര്‍ ചെയതത്. കഴിഞ്ഞ 10 മാസത്തിനിടെ ഇത് 3900 ആയിവര്‍ധിച്ചു. ഒരു ലക്ഷത്തി എണ്‍പത്തി രണ്ടായിരം ലിറ്റര്‍ കോടയാണ് പത്തുമാസത്തിനിടെ എകസൈസ് പിടികൂടിയത്. അബ്കാരി കേസുകള്‍ ഇതേ കാലയളവില്‍ 10000ല്‍ നിന്നും കൂടി 25800 ആയി. കഴിഞ്ഞ 4 മാസത്തിനിടെ എക്‌സൈസ് പിടിച്ചെടുത്തത് 2567 ലിറ്റര്‍ സ്‌പിരിറ്റും 11000 ലിറ്റര്‍ വാറ്റ് ചാരായവും. വീടുകളില്‍ കഞ്ചാവ് വളര്‍ത്തിയ കേസ് 865 ല്‍ നിന്നും 2300 ആയി. ഈ കേസില്‍ പിടിയിലായവരില്‍ സംസ്ഥാനത്തെ പ്രമുഖ കോളേജ് അധ്യാപകനും ഉള്‍പ്പെടും.

3000 ടണ്‍ പാന്‍ മസാലയാണ് പിടിച്ചെടുത്തത്. ഇതിന് പിഴ വിധിച്ചതിലൂടെ മാത്രം സംസ്ഥാന ഖജനാവിലെത്തിയത് 11 കോടി രൂപ. ലഹരിക്കായി മാരക രോഗങ്ങള്‍ക്കുള്ള വേദനാസംഹാരികളും സിറപ്പുകളും ആയുര്‍വേദ മരുന്നുകളും ഉപയോഗിക്കുന്നതും വര്‍ധിച്ചു. ഇത്തരക്കാരെ പിടികൂടുന്നതിനായി ഡ്രഗ്സ് കണ്‍ട്രോളറുമായി സഹകരിച്ച് പരിശോധന നടത്തുമെന്നും എക്‌സൈസ് കമ്മിഷണര്‍ വ്യക്തമാക്കി.