സ്വീഡൻ തലസ്ഥാനമായ സ്റ്റോക്ഹോമിൽ ആൾക്കൂട്ടത്തിലേക്ക് ട്രക്ക് ഇടിച്ചുകയറ്റി

0
22

സ്വീഡൻ തലസ്ഥാനമായ സ്റ്റോക്ഹോമിൽ ആൾക്കൂട്ടത്തിലേക്ക് ട്രക്ക് ഇടിച്ചുകയറ്റി. സംഭവത്തിൽ മൂന്നു പേർ മരിച്ചതായാണ് പ്രാഥമിക റിപ്പോർട്ടുകൾ. ഭീകരാക്രമണമാണെന്നാണ് പ്രാഥമിക സൂചന.

നഗരത്തിലെ തിരക്കേറിയ ക്വീൻസ് സ്ട്രീറ്റിലെ കാൽനടക്കാർക്ക് വേണ്ടിയുള്ള തെരുവായ ഡ്രോട്ട്നിങ്ഗാറ്റനിൽ പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് സംഭവം. സ്പെൻഡ്രപ്സ് ബ്രൂവെറിയുടേതാണ് ആക്രമണം നടത്തിയ ട്രക്ക്. ഇതു വെള്ളിയാഴ്ച രാവിലെ തട്ടിയെടുത്തതായി പോലീസ് പറഞ്ഞു.

സംഭവം നടന്ന ഉടൻ പ്രദേശത്തേക്കുള്ള പൊതു, സ്വകാര്യ വാഹന ഗതാഗതത്തിന് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തി. കൂടാതെ സെൻട്രൽ ട്രെയിൻ സ്റ്റേഷനിലെ പ്രവർത്തനങ്ങൾ താൽകാലികമായി നിർത്തിവെച്ച അധികൃതർ യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ചു.

ഭീകരാക്രമണമാണ് ഉണ്ടായതെന്നും രാജ്യം ആക്രമിക്കപ്പെെട്ടന്നും സ്വീഡിഷ് പ്രധാനമന്ത്രി സ്റ്റീഫാൻ ലൂഫ്വാൻ പ്രതികരിച്ചു.