Sunday, May 5, 2024
HomeInternationalഅമേരിക്കന്‍ സൈന്യത്തിനായി ഗുഗിള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രോജെക്ട്

അമേരിക്കന്‍ സൈന്യത്തിനായി ഗുഗിള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രോജെക്ട്

അമേരിക്കന്‍ സൈന്യത്തിനായി ഗുഗിള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ നിര്‍മ്മിക്കുന്ന പ്രോജക്‌ട് മാവാനയ്‌ക്കെതിരെ ഗുഗളിലെ തന്നെ ജീവനക്കാര്‍. നാലായിരത്തോളം ജീവനക്കാര്‍ രാജിസന്നദ്ധത പ്രകടിപ്പിച്ച്‌ രംഗത്ത് എത്തിയാണ് പ്രതിഷേധം അറിയിച്ചിരിക്കുന്നത്. സൈന്യത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനാണ് ഗൂഗിളിന്റെ സഹായത്തോടെ ആര്‍ട്ടിഫിഷ്യല്‍ സംവിധാനം ഉപയോഗിച്ച്‌ കൃത്രിമ ബുദ്ധിയുള്ള സംവിധാനം ഒരുക്കാന്‍ കരാര്‍ നല്‍കിയത്. ഡ്രോണുകള്‍ പിടിച്ചെടുക്കാന്‍ ശേഷിയുള്ളതും, മിലട്ടറി ഫൂട്ടേജുകള്‍ പരിശോധിച്ച്‌ മനുഷ്യനെയും, വസ്തുക്കളെയും വേര്‍തിരിക്കാന്‍ സാധിക്കുന്നതിനുമുള്ള സംവിധാനമാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലൂടെ ലക്ഷ്യംവെക്കുന്നത്. സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്നേ വരെ ഗൂഗിള്‍ പിന്തുണച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നാലായിരത്തോളം വരുന്ന ജീവനക്കാര്‍ ഒപ്പിട്ട പ്രതിഷേധ കത്ത് ഇന്ത്യക്കാരനായ സിഇഒ സുന്ദര്‍ പിച്ചെയ്ക്ക് നല്‍കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments