Monday, May 6, 2024
HomeCrimeസാമൂഹിക വിരുദ്ധര്‍ പോത്തിന്റെ പിന്‍ഭാഗം ജീവനോടെ അറത്തു മാറ്റി

സാമൂഹിക വിരുദ്ധര്‍ പോത്തിന്റെ പിന്‍ഭാഗം ജീവനോടെ അറത്തു മാറ്റി

കോതമംഗലത്ത് പൈങ്ങോട്ടൂരില്‍ ഒരു സംഘം സാമൂഹിക വിരുദ്ധര്‍ ചേര്‍ന്ന് പോത്തിന്റെ പിന്‍ഭാഗം ജീവനോടെ അറത്തു കടത്തി. ഇന്നലെ രാത്രിയാണ് സാമൂഹ്യ വിരുദ്ധര്‍ അഴിച്ചുകൊണ്ടുപോയി കുറവ് (പിന്‍ഭാഗം)അറുത്തു ക്രൂരമായി കൊലപ്പെടുത്തിയത്. പൈങ്ങോട്ടൂര്‍ കൊടിമറ്റത്തില്‍ ചാക്കോയുടെ വീട്ടില്‍ വളര്‍ത്തിയ പോത്തിനെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. ശബ്ദം ഉണ്ടാകാതിരിക്കാന്‍ പോത്തിന്റെ വായ് തുറക്കാന്‍ കഴിയാത്ത നിലയില്‍ മുഖത്ത് കയറു കൊണ്ട് കെട്ടിയ ശേഷമാണ് കുറവ് അറുത്തുമാറ്റിയത്‌. പൈങ്ങോട്ടൂര്‍ ഊന്നുകല്‍ പാതയ്ക്ക് സമീപമാണ് ചാക്കോയുടെ വീട്. ഇവിടെ നിന്നും 250 മീറ്ററോളം അകലെ പാതവക്കില്‍ പാര്‍ക്ക് ചെയ്തിരുന്ന ജെ സി ബി യില്‍ ബന്ധിച്ച നിലയില്‍ ഇന്ന് രാവിലെയാണ്‌ കുറവ് നഷ്ടപ്പെട്ട നിലയില്‍ പോത്തിന്റെ ജഡം നാട്ടുകാര്‍ കണ്ടെത്തിയത്. പുലര്‍ച്ചെ രണ്ട് മണിയോടടുത്ത് മുറ്റത്തിറങ്ങി നോക്കിയപ്പോള്‍ പോത്തിനെ കണ്ടില്ലെന്നും തുടര്‍ന്ന് നേരം വെളുക്കും വരെ അയല്‍വാസികളെയും സുഹൃത്തുക്കളെയും കുട്ടി അന്വേഷണം നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ലെന്നും ചാക്കോ പറഞ്ഞു .ചാക്കോയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോത്താനിക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments