കാണാതായ കൗമാര പ്രായത്തിലുള്ള സഹോദരിമാരുടെ മൃതദേഹം അഴുക്കുചാലില്‍ കണ്ടെത്തി. വടക്കു പടിഞ്ഞാറന്‍ ഡല്‍ഹിയിലെ രോഹിണിയില്‍ അലിപുരിയില് തിങ്കളാഴ്ച രാത്രിയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പോലീസ് അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ ബന്ധുക്കള്‍ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. സെപ്റ്റംബര്‍ പത്തൊൻപതിനാണ് ഇവരെ കാണാതായത്. ബസ് ടെര്മിനിലേക്കെന്നുപറഞ്ഞ് വീട്ടില്‍നിന്ന് ഇറങ്ങിയ സഹോദരിമാര്‍ പിന്നീട് മടങ്ങിയെത്തിയില്ല. തുടര്‍ന്ന് ബന്ധുക്കള്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ സോലാംപുര് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. മൃതദേഹങ്ങളില്‍ പരിക്കേറ്റതിന്റെ പാടുകളൊന്നും കാണാനില്ലെന്നും . പോസ്റ്റ്മാർട്ടത്തിനു ശേഷം മാത്രമേ മരണം സംബന്ധിച്ച് സ്ഥിരീകരണം ഉണ്ടാകുയെന്നും പോലീസ് അറിയിച്ചു
കാണാതായ കൗമാര പ്രായത്തിലുള്ള സഹോദരിമാരുടെ മൃതദേഹം അഴുക്കുചാലില്‍
RELATED ARTICLES