ലോൺ ലഭിക്കണമെങ്കിൽ കിടക്ക പങ്കിടണമെന്ന് ബാങ്ക് മാനേജർ
ലോൺ ലഭിക്കണമെങ്കിൽ കിടക്ക പങ്കിടണമെന്ന് പറഞ്ഞ ബാങ്ക് മാനേജരെ യുവതി വീട്ടിൽ നിന്ന് തല്ലി പുറത്തിറക്കി. കർണാടകയിലെ ഡിഎച്ച്എഫ്എൽ ബാങ്കിൽ ലോണിന് സമീപിച്ച യുവതിയോടാണ് മാനേജർ തനിക്ക് വഴങ്ങണമെന്ന് ആവശ്യപ്പെട്ടത്. വീട്ടിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ഇയാൾ ഇക്കാര്യം ആവശ്യപ്പെട്ടത്.
തനിക്കൊപ്പം കിടക്ക പങ്കിട്ടാലേ ലോൺ അനുവദിക്കാനാവൂ എന്ന് മാനേജർ നിലപാട് എടുത്തതോടെ യുവതി ഇയാളെ തല്ലുകയായിരുന്നു. വീട്ടിൽ നിന്ന് തല്ലി പുറത്തിറക്കിയ മാനേജരെ തുടർന്നും യുവതി വടി ഉപയോഗിച്ച് മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
മർദ്ദനദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്
മർദ്ദനം നേരിടുന്നതിനിടെ ഒരു വാക്കുകൊണ്ട് പോലും തടുക്കാൻ മാനേജർ ശ്രമിക്കുന്നുമില്ല. പിന്നീട് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മർദ്ദനദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ബാങ്ക് മാനേജർ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്.
#WATCH Woman in Karnataka’s Davanagere thrashes a bank manager for allegedly asking sexual favours to approve her loan (15 October) pic.twitter.com/IiiKbiEgZ9
— ANI (@ANI) October 16, 2018