ലോകകപ്പ് ഫൈനലിന്റെ പേരിലുള്ള വിവാദങ്ങള്‍ക്കു പിന്നാലെ തനിക്കു തെറ്റുപറ്റിയെന്ന് തുറന്നു പറഞ്ഞ് മത്സരം നിയന്ത്രിച്ച അമ്ബയര്‍ കുമാര്‍ ധര്‍മസേന. ഇംഗ്ലണ്ടിന് ഓവര്‍ത്രോ വഴി ആറു റണ്‍സ് കൊടുത്ത തീരുമാനത്തില്‍ പിഴവു പറ്റിയെന്ന് ധര്‍മസേന പറഞ്ഞു.
മത്സരം പിന്നീട് ടെലിവിഷനില്‍ കണ്ടപ്പോഴാണ് പിഴവു മനസിലായതെന്നും തെറ്റു പറ്റിയെന്ന് സമ്മതിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ, ഗ്രൗണ്ടില്‍ റീപ്ലേകള്‍ ലഭിക്കില്ല. അതുകൊണ്ട് തന്നെ എടുത്ത തീരുമാനത്തില്‍ പശ്ചാത്താപമില്ലെന്നും അദ്ദേഹം പറഞ്ഞു. ലെഗ് അമ്ബയര്‍ ഇറാസ്മസിനോട് വാക്കി ടോക്കിയിലൂടെ സംസാരിച്ചതിനു ശേഷമാണ് താന്‍ ആറ് റണ്‍സ് നല്‍കിയത്. മാച്ച് റഫറിയും തേര്‍ഡ് അമ്ബയറും ഈ സംഭാഷണം കേള്‍ക്കുകയും ചെയ്തു. അപ്പോള്‍ റീപ്ലേ പരിശോധിക്കാന്‍ സാധിക്കാത്തതിനാല്‍ എല്ലാവരും ബാറ്റ്സ്മാന്മാര് ക്രോസ് ചെയ്തു എന്ന് കരുതി. അങ്ങനെയാണ് ആറു റണ്‍സ് അനുവദിച്ചതെന്നും കുമാര്‍ ധര്‍മസേന കൂട്ടിച്ചേര്‍ത്തു.
ഇംഗ്ലണ്ട് ഇന്നിംഗ്സിലെ അവസാന ഓവറിലാണു സംഭവം അരങ്ങേറിയത്. റണ്‍സിനായി ഓടുന്നതിനിടെ ന്യൂസിലന്‍ഡ് കളിക്കാരന് മാര്ട്ടിന് ഗുപ്റ്റില്‍ ബൗണ്ടറി ലൈനിനരികില്‍ നിന്ന് പന്തെറിഞ്ഞു. ഈ പന്ത് റണ്ണിനായുള്ള ഓട്ടത്തിനിടെ സ്റ്റോക്സിന്റെ ബാറ്റില്‍ തട്ടി. ഗതി മാറിയ പന്ത് കിവീസ് ഫീല്‍ഡര്‍മാരെ കബളിപ്പിച്ച് ബൗണ്ടറി ലൈന്‍ കടന്നു. ഈ പന്തില്‍ ആറു റണ്‍സാണ് ഇംഗ്ലണ്ടിനു ലഭിച്ചത്.
ഇത് സമനിലയ്ക്കും സൂപ്പര്‍ ഓവറിലെ വിജയത്തിനും ഇംഗ്ലണ്ടിനു തുണയായി. സൂപ്പര്‍ ഓവറില്‍ മത്സരം സമനിലയിലായപ്പോള്‍ ഏറ്റവും കൂടുതല്‍ ബൗണ്ടറിയടിച്ച ഇംഗ്ലണ്ട് ടീമിനെ വിജയിയായി പ്രഖ്യാപിച്ച് ലോകകപ്പ് കിരീടം സമ്മാനിക്കുകയായിരുന്നു.