Friday, April 26, 2024
HomeNationalപൊതു അവധിയല്ലാത്ത എല്ലാ ശനിയാഴ്‌ചയും സുപ്രീം കോടതി സന്ദര്‍ശകര്‍ക്കായി തുറക്കും

പൊതു അവധിയല്ലാത്ത എല്ലാ ശനിയാഴ്‌ചയും സുപ്രീം കോടതി സന്ദര്‍ശകര്‍ക്കായി തുറക്കും

സുപ്രീം കോടതി ചരിത്രത്തിലാദ്യമായി സന്ദര്‍ശകര്‍ക്കായി തുറന്നു. പൊതു അവധിയല്ലാത്ത എല്ലാ ശനിയാഴ്‌ചയും രാവിലെ 10 മണി തൊട്ട് ഉച്ചയ്ക്ക് ഒരു മണി വരെ സന്ദര്‍ശകര്‍ക്ക് തുറന്നു കൊടുക്കാനാണ് തീരുമാനം. പരിമിതമായിട്ടാണെങ്കിലും സുപ്രീം കോടതിയുടെ പ്രവര്‍ത്തന രീതീകള്‍ പൊതു ജനങ്ങള്‍ നേരിട്ടറിയാനാണ് ഇത്തരമൊരു തീരുമാനമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് പറഞ്ഞു. നിലവില്‍ അഭിഭാഷകര്‍ക്കും മാദ്ധ്യമപ്രവര്‍ത്തകര്‍ക്കും മറ്റു ഉദ്യോഗസ്ഥര്‍ക്കും മാത്രമാണ് സുപ്രീം കോടതിയില്‍ പ്രവേശനാനുമതി ഉള്ളത്. മറ്റു വ്യക്തികള്‍ക്ക് പാസ് വഴി മാത്രമായിരുന്നു പ്രവേശനം. കോടതി മുറികള്‍ കാണിക്കുവാനും കെട്ടിടത്തിന്റെ ചരിത്ര പ്രാധാന്യത്തെ കുറിച്ചും വാദത്തിലുള്ള കേസുകളെ വിവരിക്കാനും കോടതിയിലെ ഒരു ഉദ്യോഗസ്ഥനും സന്ദര്‍ശകരെ അനുഗമിക്കും. സുപ്രീം കോടതിയെ കുറിച്ചൊരു ഹ്രസ്വ ചിത്രവും സന്ദര്‍ശകരെ കാണിക്കും. സുപ്രീം കോടതി മ്യൂസിയത്തിലാണ് ഈ യാത്ര അവസാനിക്കുന്നത്. സുപ്രീം കോടതി സന്ദര്‍ശിക്കാന്‍ താത്പര്യപ്പെടുന്നവര്‍ കോടതിയുടെ വെബ്സൈറ്റ് വഴി മുന്‍കൂട്ടി ബുക്ക് ചെയ്യണം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments