അഫ്ഗാന്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ ചാവേര്‍ ആക്രമണം. ;13 പേര്‍ കൊല്ലപ്പെട്ടു

suicidebomber

 അഫ്ഗാന്‍ പ്രവിശ്യയായ നന്‍ഗാര്‍ഹാറില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ ചാവേര്‍ ആക്രമണം. ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. മുപ്പതിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.പാര്‍ലമെന്റിലേക്കു മത്സരിക്കുന്ന അബ്ദല്‍ നാസര്‍ മുഹമ്മദിന്റെ അനുയായികള്‍ കാമാ ജില്ലയില്‍ നടത്തിയ റാലിക്കുനേരെയായിരുന്നു ആക്രമണം ഉണ്ടായത്. താലിബാനും ഐഎസ് ഭീകരരും തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കണമെന്ന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ശക്തമായ ഭീഷണികള്‍ക്കു നടുവിലാണ് സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുപ്പിനായി ഒരുങ്ങുന്നത്