വാലുമുളച്ച ആൺകുട്ടിയെ ആരാധിക്കുന്ന നാട്ടുകാർ !

hanuman

വാലുമുളച്ച ആൺകുട്ടിയെ ഹനുമാന്റെ അവതാരമായി കണ്ട്  നാട്ടുകാർ ആരാധിക്കുന്നു. മധ്യപ്രദേശിലാണ് സംഭവം. മുസ്ലിം കുടുംബത്തിൽ പിറന്ന സോഹ ഷാ എന്ന പതിമൂന്നുകാരന്റെ പിറകിലാണ് രോമങ്ങൾ വളർന്ന് വാലുപോലെയായിരിക്കുന്നത്. കുട്ടിയെ കാണാനും അനുഗ്രഹം വാങ്ങാനുമായി പഴങ്ങളുമായി ഗ്രാമവാസികള്‍ ഇവിടെ എത്തുന്നതും പതിവ് കാഴ്ചയായിരിക്കുകയാണ്. ആദ്യം വാല് കണ്ട് ഭയന്നെങ്കിലും കുട്ടി ഹിന്ദു ദൈവത്തിന്റെ അവതാരമായിരിക്കുമെന്ന് കുടുംബാംഗങ്ങളും ഉറപ്പിച്ചിരിക്കുകയാണ്. ഗ്രാമവാസികള്‍ കുട്ടിയെ ദൈവത്തിന്റെ അവതാരമായി കരുതി ആരാധിച്ച് തുടങ്ങിയതോടെ കുട്ടിയുടെ ശരീരത്തില്‍ വളര്‍ന്ന രോമങ്ങള്‍ നീക്കം ചെയ്യാതെ വാലുപോലെ വളര്‍ത്തുകയാണ് വീട്ടുകാർ. ഡോക്ടർമാരെ കാണിച്ചെങ്കിലും എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന ചോദ്യത്തിന് അവർക്കും ഉത്തരമില്ല. ഇതുമൂലം കുട്ടിക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായിട്ടില്ല.