Friday, April 26, 2024
HomeNationalനരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശസനവുമായി അരുന്ധതി റോയ്

നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശസനവുമായി അരുന്ധതി റോയ്

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശസനവുമായി ബൂക്കര്‍ പുരസ്ക്കാര ജേതാവ് അരുന്ധതി റോയ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ മോശമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെന്നാണ് അവര്‍ പറഞ്ഞത്. ട്രംപിനെ നിയന്ത്രിക്കാന്‍ സാധിക്കുന്നില്ല. പക്ഷേ മാധ്യമങ്ങളും ജൂഡീഷ്യറിയും അടക്കമുള്ള സ്ഥാപനങ്ങള്‍ ട്രംപിനെതിരെ പ്രതികരിക്കുന്നുണ്ട്. ജനങ്ങള്‍ ട്രംപിനെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നുണ്ട്. അതേസമയം ഇന്ത്യയില്‍ സ്ഥിതി വിഭിന്നമാണെന്നാണ് അവര്‍ പറഞ്ഞത്. ഇന്ത്യയില്‍ സ്ഥാപിത താത്പര്യങ്ങള്‍ മനസില്‍ വച്ചു കൊണ്ട് ഒരു സമൂഹം അക്രമം അഴിച്ചുവിടുകയാണെന്നും അരുന്ധതി റോയ് ആരോപിച്ചു. ഞങ്ങളാണ് രാഷ്ട്രമെന്ന് അവര്‍ സ്വയം പ്രഖ്യാപിക്കുകയാണ്. ഹിന്ദുരാഷ്ട്രമാണ് ഇന്ത്യ എന്നാണ് അവര്‍ അവകാശപ്പെടുന്നതെന്നും അരുന്ധതി റോയ് കുറ്റപ്പെടുത്തി. അവര്‍ ഒഴിച്ച്‌ ബാക്കിയുള്ളവരെല്ലാം രണ്ടാംകിട പൗരന്മാരാണെന്നാണ് അവര്‍ ധരിച്ചുവെച്ചിരിക്കുന്നതെന്നും കുറ്റപ്പെടുത്തി. ഇന്ത്യയില്‍ നടക്കുന്ന അക്രമങ്ങള്‍ ഭയപ്പെടുത്തുന്നത്. കത്വയില്‍ നടന്നത് പോലുള്ള പീഡനങ്ങള്‍ പല രാജ്യങ്ങളിലും ഉണ്ടാകാറുണ്ട്. എന്നാല്‍ പ്രതികള്‍ക്ക് വേണ്ടി മന്ത്രിമാരടക്കമുള്ളവര്‍ പ്രകടനം നടത്തുന്നത് ഞെട്ടിക്കുന്നതാണ്. അതില്‍ സ്ത്രീകളും ഉള്‍പ്പെടുന്നു എന്നതാണ് ഏറ്റവും കൂടുതല്‍ ഞെട്ടലുളവാക്കുന്നത്. വിചാരണ അട്ടിമറിക്കാനാണ് ഇവര്‍ ഇത്തരത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുന്നതെന്നും അരുന്ധതി റോയ് കുറ്റപ്പെടുത്തുന്നു.ജനങ്ങളുടെ ഇടയില്‍ വിഭാഗീയത വളരുകയാണ്. ഇത് ഭീതിജനകമാണെന്നും അവര്‍ പറഞ്ഞു. ഇന്ത്യയിലെ എല്ലാ സ്ഥാപനങ്ങളിലും മോദി പിടിമുറുക്കി. നാലു സുപ്രീം കോടതി ജഡ്ജിമാര്‍ ഭരണഘടനാ അപകടത്തിലാണെന്ന് വ്യക്തമാക്കുന്നത് ചരിത്രത്തിലാദ്യമായിട്ടാണെന്നും അവര്‍ പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനേക്കാള്‍ മോശമാണ് മോദിയെന്ന് പറയുന്നത് ഇതൊക്കെ കൊണ്ടാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ സര്‍ക്കാരിനെതിരെ പ്രതികരിച്ചാല്‍ അവര്‍ ദേശദ്രോഹികളായി മാറുകയാണ്. അവരെ ദേശ ദ്രോഹികളാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാരിനെ വിമര്‍ശിക്കുന്നുണ്ടെങ്കില്‍ അത് രാജ്യത്തെ സ്നേഹിക്കുന്നത് കൊണ്ടാണ്. അവരാണ് രാജ്യ സ്നേഹികളെന്നും അരുന്ധതി റോയ് കൂട്ടിച്ചേര്‍ത്തു. ന്യൂനപക്ഷ സമുദായത്തിന്റെ അവസ്ഥ. ന്യൂനപക്ഷമായ മുസ്‌ലീം സമുദായത്തിന്റെ ഇന്നത്തെ അവസ്ഥ നിങ്ങള്‍ കാണുന്നില്ലേ? തെരുവുകളില്‍ ആളുകളെ തല്ലിക്കൊല്ലുന്നു. മാംസ വില്‍പ്പന, ലെതര്‍ വര്‍ക്ക്, ഹാന്‍ഡി ക്രാഫ്റ്റ് അങ്ങനെ ജീവിക്കാനായി അവര്‍ നേരത്തെ എന്തെല്ലാം ജോലികള്‍ ചെയ്തിരുന്നോ അതൊന്നും ഇന്ന് അവര്‍ക്ക് ചെയ്യാനാവുന്നില്ല. അവര്‍ ആക്രമിക്കപ്പെടുകയാണ്. ഇന്ത്യയിലെ അക്രമങ്ങള്‍ ഭീതിജനകമാണെന്നും ബിബിസി ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.ജനങ്ങള്‍ക്ക് പ്രതികരിക്കാന്‍ കഴിയുന്നില്ല. ഒരു നിയന്ത്രണവും ഇല്ലാത്ത ഒരു വ്യക്തിയാണ് അമേരിക്കന്‍ പ്രസസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ അവിടുത്തെ എല്ലാ ഇന്‍സ്റ്റിറ്റിയൂഷനുകളും ഇതില്‍ അസ്വസ്ഥരാണ്. മാധ്യമങ്ങള്‍ ആശങ്കയിലാണ്. ജുഡീഷ്യറി ആശങ്കയിലാണ്. സൈന്യം ആശങ്കയിലാണ്. ജനങ്ങള്‍ അസ്വസ്ഥരാണ്. ആളുകള്‍ അദ്ദേഹത്തെ സഹിക്കാന്‍ ബുദ്ധിമുട്ടുന്ന അവസ്ഥയാണ്. എന്നാല്‍ ഇന്ത്യയിലെ പരമോന്നത സ്ഥാപനങ്ങള്‍ പോലും ഇന്ത്യന്‍ ഭരണാധികാരികളുടെ കൈയ്യിലാണ് ജനങ്ങള്‍ക്ക് പ്രതികരിക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണെന്നും അവര്‍ പറയുന്നു. ട്രംപിനെപ്പോലെയുള്ള ദേശീയനേതാക്കളേക്കാള്‍ മോശമാണ് മോദിയെന്ന് താങ്കള്‍ കരുതുന്നുണ്ടോയെന്ന ചോദ്യത്തിനായിരുന്നു അരുന്ധതി റോയ് ഇത്തരത്തില്‍ മറുപടി പറഞ്ഞത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments