Friday, April 26, 2024
HomeKeralaകേരളകോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ പിളര്‍പ്പ് ഉറപ്പായെന്ന് പി സി ജോര്‍ജ് എംഎല്‍എ

കേരളകോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ പിളര്‍പ്പ് ഉറപ്പായെന്ന് പി സി ജോര്‍ജ് എംഎല്‍എ

ഒഴിവുവന്ന രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതോടെ കേരളകോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ പിളര്‍പ്പ് ഉറപ്പായെന്ന് പി സി ജോര്‍ജ് എംഎല്‍എ. സീറ്റ് കൊടുത്തതോടെ മാണി രക്ഷപെട്ടുവെന്നാണ് പറയുന്നത്. എന്നാല്‍ മാണി ഗ്രൂപ്പില്‍ പിളര്‍പ്പ് ഉറപ്പായിരിക്കുകയാണ്. വ്യാഴാഴ്ച വരെ രാജ്യസഭാ സീറ്റിലേക്ക് പാര്‍ടി ചെയര്‍മാന്‍ കെ എം മാണി മത്സരിക്കുമെന്നാണ് പറഞ്ഞത്. എന്നാല്‍ ഇന്ന് പറയുന്നു മകന്‍ ജോസ് കെ മാണി മത്സരിക്കുമെന്ന്. സീറ്റിന്റെ കാര്യത്തില്‍ അച്ഛനും മകനും തമ്മില്‍ പോലും ഉരസലുണ്ടായി.അടുത്ത നിയമസഭ തെരഞ്ഞെടുപ്പോടുകൂടി ജോസഫ് വിഭാഗം കേരള കോണ്‍ഗ്രസ് വിടുമെന്നാണ് താന്‍ കരുതിയത്. എന്നാല്‍ ഉടന്‍ മാണി കോണ്‍ഗ്രസില്‍ പിളര്‍പ്പ് ഉറപ്പായെന്നും പി സി ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജോര്‍ജ്.കേരളത്തില്‍ കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും അടിത്തറയിളകിയിരിക്കുകയാണ്. മൂന്ന് കുഞ്ഞന്‍മാരാണ് ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം. കുഞ്ഞൂഞ്ഞ്, കുഞ്ഞാപ്പ, കുഞ്ഞ് മാണി. ഇവരുടെ ഗൂഢാലോചനയില്‍ ഉരുത്തിരിഞ്ഞതാണ് ഈ തന്ത്രം. 1966 ല്‍ കെപിസിസി വിട്ട് പുറത്തുവന്നവര്‍ ചേര്‍ന്ന് രീപം കൊടുത്ത പാര്‍ടിയാണ് കേരള കോണ്‍ഗ്രസ്. എന്നാല്‍ ആറ് എംഎല്‍എമാര്‍ മാത്രമുള്ള പ്രാദേശിക പാര്‍ടിയില്‍ കെപിസിസി ലയിപ്പിക്കുന്നതാണ് ജൂണ്‍ ഏഴിന് കാണാന്‍ സാധിച്ചതെന്നും പി സി ജോര്‍ജ് പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments