തിങ്കളാഴ്ച ഹർത്താലിൽ പങ്കെടുക്കില്ല, സ്വകാര്യ ബസുകൾ ഉടമകൾ

private bus

തിങ്കളാഴ്ച നടക്കുന്ന ഹർത്താലിൽ പങ്കെടുക്കില്ലെന്നും സംസ്ഥാനത്തു ബസുകൾ പതിവു പോലെ സർവീസ് നടത്തുമെന്നും കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണു ഒരു ഹർത്താൽ നടന്നത്. തുടർച്ചയായ ഹർത്താൽ മൂലം ബസ് വ്യവസായം പ്രതിസന്ധിയിലാണെന്നും ഫെഡറേഷൻ അറിയിച്ചു.ഉത്തരേന്ത്യയിൽ നടന്ന ആക്രമണത്തിന്റെ പേരിൽ കേരളത്തിൽ ഹർത്താൽ നടത്തുന്നതിനോടു യോജിപ്പില്ല. ആദിവാസി യുവാവ് മധുവിനെ കൊലപ്പെടുത്തിയപ്പോൾ ദലിത് സംഘടനകൾ ഹർത്താൽ പ്രഖ്യാപിച്ചിരുന്നെങ്കിൽ സഹകരിക്കുമായിരുന്നുവെന്നും ഫെഡറേഷൻ ജനറൽ സെക്രട്ടറി ലോറൻസ് ബാബു പറഞ്ഞു.ഹർത്താലുകൾ കൊണ്ടു ജനം പൊറുതിമുട്ടിയിരിക്കുകയാണെന്നും ബിസിനസ് നടത്തി കൊണ്ടു പോകാൻ ബുദ്ധിമുട്ടുന്ന ബസ് ഉടമകൾക്കു ഭീമമായ നഷ്ടമാണു ഹർത്താലുകൾ വരുത്തി വയ്ക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു. അതേസമയം, തിങ്കളാഴ്ച സംസ്ഥാനത്ത് കടകൾ തുറക്കുമെന്ന് േകരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീനും അറിയിച്ചു.