രാമക്ഷേത്രം പണിയാത്ത ബി.ജെ.പിയെ രൂക്ഷമായി വിമർശിച്ചു കൊണ്ട് കര്‍ണാടക മുഖ്യമന്ത്രി

kumarasamay

ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ച്‌ കര്‍ണാടക മുഖ്യമന്ത്രി എച്ച്‌.ഡി കുമാര സ്വാമി രംഗത്ത്. ആഹ്വാനം ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും രാമക്ഷേത്രം പണിയാത്ത ബി.ജെ.പിയുടെ നിലപാടിനെയാണ് കുമാരസ്വാമി വിമര്‍ശിച്ചത്.പദയാത്ര നടത്തി രാമക്ഷേത്രം പണിയുമെന്ന് ബി.ജെ.പി പറയുകയും ശേഷം കല്ലുകളും പണവും ശേഖരിക്കുകയും ചെയ്യും എന്നാല്‍ പിന്നീട് കല്ലുകള്‍ വലിച്ചെറിഞ്ഞ് പണം ബി.ജെ.പി നേതാക്കള്‍ സ്വന്തം പോക്കറ്റിലാക്കുമെന്നാണ് കുമാരസ്വാമി പറയുന്നത്.1999ന് ശേഷം രണ്ട് തവണ ബി.ജെ.പി അധികാരത്തിലെത്തിയിട്ടുണ്ട്. രണ്ട് തവണയും രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനുള്ള ഒരു പ്രവര്‍ത്തനവും അവരില്‍ നിന്ന് ഉണ്ടായില്ല. ക്ഷേത്ര നിര്‍മാണത്തിനായി പിരിച്ചെടുത്ത പണം എവിടെ പോയെന്ന് ബി.ജെ.പി വ്യക്തമാക്കണമെന്നും കുമാരസ്വാമി അറിയിച്ചു.