നടൻ മുകേഷിന്റെ മകന്‍ അഭിനയിക്കുന്ന ആദ്യ സിനിമയിലെ ഗാനം പുറത്തിറങ്ങി (video)

0
13

നടൻ മുകേഷിന്റെ മകന്‍ ശ്രാവണ്‍ ആദ്യമായി വെള്ളിത്തിരയിലെത്തുന്ന ചിത്രമാണ് കല്ല്യാണം. രാജേഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ഗാനം പുറത്തിറങ്ങി. രാജീവ് നായരാണന്‍ എഴുതിയ വരികള്‍ പാടിയത് സിദ്ധാര്‍ഥ് മേനോന്‍. ‘പണ്ടേ നീ എന്നില്‍ ഉണ്ടേ’ ഗാനമാണ് പുറത്തിറങ്ങിയത്.ചിത്രത്തില്‍ ശ്രാവണിന്റെ അച്ഛനായി മുകേഷ് തന്നെയാണ് വേഷമിടുന്നത്. ഡബ്‌സ്മാഷ് വീഡിയോയിലൂടെ പ്രശസ്തയായ വര്‍ഷ ബൊല്ലമ്മമാണ് നായിക. ഗോവിന്ദ് വിജയ്, സുമേഷ് മധു, രാജേഷ് ആര്‍ നായര്‍ എന്നിവരുടേതാണ് തിരക്കഥ. പ്രകാശ് അലക്‌സ് എന്ന പുതിയ സംഗീത സംവിധായകനും കല്ല്യാണത്തിലൂടെ അരങ്ങേറ്റം കുറിക്കുന്നുണ്ട്.