ഭാര്യയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച യുവാവിന്റെ വീഡിയോ പുറത്തുവന്നു(video)

wife kill


ഭാര്യയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച യുവാവിന്റെ വീഡിയോ പുറത്തുവന്നു. പൂനയ്ക്കടുത്തുള്ള മോഷിയിലാണ് സംഭവം. മുപ്പതു വയസ്സുകാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തില്‍ പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സതേടി. ഫെറോസ് ഷെയ്ക്ക് എന്ന യുവാവാണ് ജനക്കൂട്ടം നോക്കിനില്‍ക്കെ ഭാര്യയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചത്. ഇരുപത്തിയാറുകാരിയായ ഫര്‍ഹാന ഷെയ്ഖും ഭര്‍ത്താവ് ഫെറോസ് ഷെയ്ഖും തമ്മില്‍ വാക്കുത്തര്‍ക്കമുണ്ടായതാണ് സംഭവത്തിന് തുടക്കം. വിവാഹേതര ബന്ധത്തെക്കുറിച്ചാണ് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായത്. നിഗ്ദിയിലെ സന്ത് തുക്രാരം നഗറിലെ താമസക്കാരാണ് ഇവര്‍. വഴക്കിനിടയില്‍ ഇയാള്‍ കത്തിയെടുത്ത് ഫര്‍ഹാനയുടെ മുഖത്തും കഴുത്തിലും മുറിവേല്‍പ്പിച്ചു. തുടര്‍ന്ന് താനിവളെ കൊല്ലാന്‍ പോവുകയാണെന്ന് വിളിച്ചു പറഞ്ഞ് ഇയാള്‍ ഭാര്യയെ ആക്രമിക്കുകയായിരുന്നു. എന്നാല്‍ ജനക്കൂട്ടം ഇയാളെ വളഞ്ഞിട്ട് ആക്രമിച്ച് യുവതിയെ രക്ഷപ്പെടുത്തി. പിന്നീട് പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. സംഭവം കണ്ടു നിന്ന ആരോ പകര്‍ത്തിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഇയാള്‍ക്കെതിരെ കൊലപാതകശ്രമത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്ത്യന്‍ ശിക്ഷാ നിയമം 504, 506 (50), 506 (2) എന്നീ വകുപ്പുകളാണ് ഫെറോസിനെതിരെ ചുമത്തിയിട്ടുള്ളത്.