നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ആരോഗ്യനില താളം തെറ്റിയെന്ന് റിപ്പോര്‍ട്ട്. അമിതമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ചെവിയുടെ സന്തുലിതാവസ്ഥ തെറ്റുന്നതാണ് ദിലീപിന്റെ പ്രധാന ആരോഗ്യപ്രശ്‌നം. ഇടയ്ക്കിടെ തലചുറ്റലും ഛര്‍ദ്ദിയും അനുഭവപ്പെടുന്നുണ്ട്. വാര്‍ഡന്‍മാര്‍ മരുന്ന് നല്‍കിയെങ്കിലും ഫലമുണ്ടായില്ല. അമിതമായ മാനസിക സമ്മര്‍ദമുണ്ടാകുമ്പോള്‍ ചെവിയിലേക്കുള്ള ഞരമ്പുകളില്‍ സമ്മര്‍ദം കൂടുകയും, ഇതേത്തുടര്‍ന്ന് ഫ്‌ലൂയിഡ് കൂടി ശരീരത്തിന്റെ സന്തുലിതാവസ്ഥ തെറ്റുന്നതുമാണ് ദിലീപിന് പ്രശ്‌നമാകുന്നത്. ഒന്നര ആഴ്ച മുന്‍പ് പ്രാഥമിക കൃത്യങ്ങള്‍ക്കായി എഴുന്നേല്‍ക്കാന്‍ പോലുമാകാത്ത വിധം ദിലീപ് കിടക്കുകയായിരുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അന്ന് വൈകിട്ട് ജയിലില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയ ജയില്‍ മേധാവി ആര്‍ ശ്രീലേഖ ദിലീപിന്റെ ആരോഗ്യനില കണ്ട് ഡോക്ടറെ വിളിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ജയില്‍ മേധാവി പോയതിന് ശേഷം ജില്ലാ ആശുപത്രിയിലെ ആര്‍എംഒയും രണ്ട് നേഴ്‌സുമാരും എത്തിയാണ് ദിലീപിനെ പരിശോധിച്ചത്.
ദിലീപിന്റെ ആരോഗ്യം താളം തെറ്റിയെന്ന് റിപ്പോർട്ട്; തനിയെ എഴുന്നേറ്റു നില്ക്കാൻ കഴിയുന്നില്ല
RELATED ARTICLES