ഭക്ഷണത്തെച്ചൊല്ലി ഭാര്യയുമായി വഴക്ക് ; ഒടുവിൽ പെൺമക്കൾ കൊല്ലപ്പെട്ടു. ഭാര്യയുമായുണ്ടായ വാക്കേറ്റത്തിനൊടുവില്‍ ഭര്‍ത്താവ് സ്വന്തം പെണ്‍മക്കളെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ഡല്‍ഹിയിലെ ഗുഡ്ഗാവില്‍ ഞായറാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. ന്യൂ പലം വിഹാര്‍ സ്വദേശി മുകേഷ് യാദവാണ് മൂന്നും അഞ്ചും വയസ്സുള്ള പിഞ്ചോമനകളെ ക്രൂരമായി കൊലപ്പെടുത്തിയത്. ഭക്ഷണത്തെച്ചൊല്ലി ഭാര്യയുമായി മുകേഷ് യാദവ് തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ ഭാര്യയെ പ്രഹരിച്ചു. അച്ഛന്‍ അമ്മയെ ഉപദ്രവിക്കുന്നത് കണ്ട് കുട്ടികള്‍ ഓടിയടുക്കുകയായിരുന്നു. ഈ സമയം ഇയാള്‍ ഇഷ്ടിക കൊണ്ട് കുട്ടികളെ ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അയല്‍ക്കാര്‍ അറിയിച്ചതിന്‍ പ്രകാരം പൊലീസ് എത്തി ഇയാളെ അറസ്റ്റ്‌ചെയ്തു. കൊലപാതകക്കുറ്റം ചുമത്തിയ ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. മുകേഷ് അമിതമായി മദ്യപിച്ചിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ഭക്ഷണത്തെച്ചൊല്ലി ഭാര്യയുമായി വഴക്ക് ; ഒടുവിൽ പെൺമക്കൾ കൊല്ലപ്പെട്ടു
RELATED ARTICLES