ഉത്തര്‍പ്രദേശില്‍ പോലീസിന്റെ വ്യാജ ഏറ്റുമുട്ടലുകളുടെ പിന്നാമ്പുറക്കഥകള്‍ ചുരുളഴിയുന്നു. പണത്തിനും, പ്രശസ്തിക്കും, സ്ഥാനക്കയറ്റത്തിനും വേണ്ടി വ്യാജ ഏറ്റുമുട്ടലുകളിലേര്‍പ്പെടുന്ന പോലീസ് ഉദ്യോസ്ഥര്‍ ഇന്ത്യാ ടുഡേ ചാനലിന്റെ ഒളികാമറയില്‍ കുടുങ്ങി. പണവും സ്ഥാനക്കയറ്റവും പ്രസിദ്ധിയും കിട്ടിയാല്‍ നിരപരാധികളെ ഏറ്റുമുട്ടലുകളിലൂടെ കൊലപ്പെടുത്താന്‍ തയാറാണെന്ന് പോലീസുകാര്‍ വെളിപ്പെടുത്തുന്ന വീഡിയോയാണ് ഇന്ത്യാ ടുഡെ പുറത്തുവിട്ടത്. 241 ഏറ്റുമുട്ടലുകള്‍ നടന്ന ആഗ്രയിലെ ചിത്രഹട്ട് പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ എട്ട് ലക്ഷം രൂപ കൊടുത്താല്‍ ഒരാളെ വെടിവെച്ചു കൊല്ലാമെന്ന് സമ്മതിക്കുന്നത് ഒളികാമറയില്‍ വ്യക്തമാണ്. റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെ മൂന്നു പോലീസുകാരെ സസ്പെന്‍ഡ് ചെയ്തതായി ഡിജിപിയുടെ ഓഫീസ് അറിയിച്ചു. യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം 1500 ഏറ്റുമുട്ടലുകളാണ് ഉത്തര്‍പ്രദേശില്‍ നടന്നത്. ഇത്തരം ഏറ്റുമുട്ടലുകളില്‍ 60-ല്‍ അധികം പേര് കൊല്ലപ്പെടുകയും നാനൂറിനടുത്ത് ആളുകള്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. നേരത്തെയും ഇത്തരം ഏറ്റുമുട്ടലുകള്‍ വ്യാജമാണെന്ന് ആരോപണം ഉയര്‍ന്നിരുന്നെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തുനിന്നു പ്രതികരണങ്ങളുണ്ടായിരുന്നില്ല.
8 ലക്ഷം രൂപ കൊടുത്താല്‍ ഒരാളെ വെടിവെച്ചു കൊല്ലാമെന്ന് എസ്. ഐ.; ഇന്ത്യാ ടുഡേ ചാനലിന്റെ ഒളികാമറയില്‍
RELATED ARTICLES