“ഞങ്ങൾ കരയണോ അതോ ആത്മഹത്യാ ചെയ്യണോ ?” ജെസ്‌നയുടെ സഹോദരി (video)

jesna sister jefy

ജസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട്  ഇതുവരെയും ശരിയായ വിവരങ്ങൾ കിട്ടിയിട്ടില്ലയെന്ന്  ജെസ്‌നയുടെ സഹോദരി ജെഫി പറയുന്നു. എന്നാൽ തങ്ങളുടെ കുടുംബത്തെ ആക്ഷേപിക്കുന്ന തരത്തില്‍ പ്രസ്താവനകൾ ഇറക്കുന്നു . അഭിപ്രായം പറയുന്നവര്‍ സത്യാവസ്ഥ അറിഞ്ഞിട്ട് സംസാരിക്കണമെന്നും, സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുതെന്നും ജസ്‌നയുടെ സഹോദരി ജെഫി പറയുന്നു. ഞങ്ങൾ കരയണോ അതോ ആത്മഹത്യ ചെയ്യണോ. നിങ്ങൾക്ക് എന്താണ് വേണ്ടത്. ഞങ്ങൾ മനുഷ്യരാണെന്നു നിങ്ങൾ മനസ്സിലാക്കണം…. ജെഫിയുടെ വാക്കുകൾ സമൂഹത്തിന്റെ തെറ്റായ സമീപനത്തിന് നേരെയുള്ള കൂർത്ത ശരങ്ങളായി മാറി.

“ജെസ്‌നയുടെ തിരോധാനത്തെ രാഷ്ട്രീയമായി മുതലെടുക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. തങ്ങളെ സഹായിക്കേണ്ടവര്‍ തന്നെ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ദുഃഖകരമാണ്.” “പിതാവിനെതിരെ ആരോപണമുന്നയിക്കുന്നതിന് മുൻപ് സത്യാവസ്ഥ എന്തെന്ന് ഇങ്ങനെയുള്ളവര്‍ മനസിലാക്കണം. ഞങ്ങള്‍ക്ക് ഞങ്ങളുടെ പിതാവിന്മേല്‍ ഒരു സംശയവുമില്ല. നൂറു ശതമാനം വിശ്വാസമാണ്.”
അമ്മയുടെ മരണ ശേഷം ഞങ്ങള്‍ മക്കളെ അത്തരയേറെ കാര്യമായിട്ടാണ് പപ്പ നോക്കുന്നത്. സഹായിച്ചില്ലെങ്കിലും ആരും ഉപദ്രവിക്കരുത്. ഊഹാപോഹങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. തങ്ങളെക്കുറിച്ച്‌ എന്തെങ്കിലും പരാതിയുള്ളവര്‍ പൊലീസിന് വിവരം കൈമാറുകയാണ് ചെയ്യേണ്ടത്. ജെസ്‌നയെക്കുറിച്ച്‌ എന്തെങ്കിലും വിവരം അറിയാവുന്നവരും തങ്ങളെ സഹായിക്കാന്‍ തയാറാകണം.-ജെഫി പറയുന്നു.ജെസ്‌നയുടെ തിരോധാനത്തില്‍ പിതാവിന്റെ വഴിവിട്ട ജീവിതവുമായി ബന്ധമുണ്ടെന്ന് പിസി ജോര്‍ജ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജെഫിയുടെ പ്രതികരണം.