ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ പ്രതികരണവുമായി മുന്‍മുഖ്യമന്ത്രി

oommen

ശബരിമലയില്‍ സ്ത്രീ പ്രവേശന വിഷയത്തില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി പ്രതികരണവുമായി രംഗത്തെത്തി. കോണ്‍ഗ്രസ് വിശ്വാസികള്‍ക്ക് ഒപ്പമാണെന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. കോണ്‍ഗ്രസ് ഈ വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം, തങ്ങള്‍ക്ക് ശ്രീധരന്‍ പിള്ളയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ പ്രത്യക്ഷ സമരത്തിനില്ലെന്ന് പ്രഖ്യാപിച്ച യുഡിഎഫിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. യുഡിഎഫ് നിലപാടിനെ അപലപിച്ച പി.എസ് ശ്രീധരന്‍പിള്ള സിപിഎമ്മും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധത്തിന്‍റെ തെളിവാണിതെന്നും ആരോപിച്ചു. അതേസമയം വിശ്വാസ സമൂഹത്തിന്‍റെ സമരത്തിന് പൂര്‍ണ്ണ പിന്തുണയും കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. നിലവിലെ കോടതി വിധി മറികടക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മുന്‍ കൈ എടുക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടിരുന്നു.