ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82ാം വാര്‍ഷികം ;സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

pinarayi

കേരള നവോത്ഥാന ചരിത്രത്തിലെ സുപ്രധാന ഏടായ ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82ാം വാര്‍ഷികത്തിന‌് ഇന്ന് ( വെള്ളിയാഴ‌്ച ) തുടക്കമാകും. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം വിജെടി ഹാളില്‍ പകല്‍ 3.30 ന‌് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മന്ത്രി എ കെ ബാലന്‍ അധ്യക്ഷത വഹിക്കും .

ക്ഷേത്രപ്രവേശന വിളംബരവും അതിന് മുമ്ബും പിമ്ബും നടന്ന നവോത്ഥാനമുന്നേറ്റങ്ങളും കോര്‍ത്തിണക്കി നൂറിലധികം ചിത്രങ്ങളുടെ പ്രദര്‍ശനവും ക്ഷേത്രപ്രവേശന വിളംബര ഡോക്യുമെന്ററിയും ഉണ്ടാകും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ്, സാംസ്‌കാരികം, ആര്‍ക്കിയോളജി, ആര്‍ക്കൈവ്‌സ് വകുപ്പുകളുടെ നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഇന്‍ഫര്‍മേഷന്‍ പബ്ലിക‌് റിലേഷന്‍സ് വകുപ്പ് തയ്യാറാക്കിയ ക്ഷേത്രപ്രവേശന വിളംബര കൈപ്പുസ്തകം വേദിയില്‍ ലഭിക്കും.

ശനിയാഴ‌്ച 10.30ന് സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകരുടെ ഒത്തുചേരല്‍ നടക്കും. പകല്‍ മൂന്നിന് നവോത്ഥാനം സ്ത്രീ പൗരാവകാശം എന്ന സംവാദവും ആറിന് ‘അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്’ നാടകവും അവതരിപ്പിക്കും. കുട്ടികള്‍ക്കായി ചിത്രരചന, ഉപന്യാസം, പ്രശ്‌നോത്തരി മത്സരങ്ങള്‍ സംഘടിപ്പിക്കും. വൈകിട്ട് നാലിന‌്’ നവോത്ഥാനം: വര്‍ത്തമാനവും ചരിത്രവും’ എന്ന വിഷയത്തില്‍ സുനില്‍ പി ഇളയിടം പ്രഭാഷണം നടത്തും. ആറ് മുതല്‍ കവിയരങ്ങ്. 12ന് വൈകിട്ട് ‘ഭരണഘടന: വിശ്വാസവും ആരാധനാ സ്വാതന്ത്ര്യവും’ പ്രഭാഷണം. വൈകിട്ട് ആറിന് സാംസ്‌കാരിക സമ്മേളനവും തുടര്‍ന്ന് സമ്മാനദാനവും. വാര്‍ഷികാഘോഷത്തോടനുബന്ധിച്ച്‌ എല്ലാ ജില്ലകളിലും 12 വരെ വിപുലമായ പരിപാടികള്‍ ഒരുക്കിയിട്ടുണ്ട‌്.