യു എസ് കോണ്‍ഗ്രസ്സിലേക്ക് വിജയം ആവര്‍ത്തിച്ചു 4 ഇന്ത്യന്‍ അമേരിക്കന്‍ വംശജര്‍

Four Indian-Americans reelected to US Congress

യു എസ് കോണ്‍ഗ്രസ്സിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ യു എസ് കോണ്‍ഗ്രസ്സിലെ നിലവിലുള്ള 4 ഡമോക്രാറ്റിക്ക് ഇന്ത്യന്‍ അമേരിക്കന്‍ വംശജര്‍ക്കും വിജയം.

ഇല്ലിനോയ്ഡ് 8 th കണ്‍ഗ്രഷണല്‍ ഡിസ്ട്രിക്റ്റില്‍ നിന്ന് രാജാകൃഷ്ണമൂര്‍ത്തി ഇന്ത്യന്‍ വംശജനും, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയും, വ്യവസായിയുമായ ജെ ഡി ഡിഗന്വകറിനെ വന്‍ വോട്ടുകളുടെ വ്യത്യാസത്തിലാണ് പരാജയപ്പെടുത്തിയത്. പോള്‍ ചെയ്ത വോട്ടുകളില്‍ 124908 (65.6%) വോട്ടുകള്‍ രാജാ നേടിയപ്പോള്‍ ജെ ഡി ക്ക് 65576 (34.4%) വോട്ടുകള്‍ മാത്രമാണ് നേടാനായത്.

സിയാറ്റില്‍ ഉള്‍പ്പെടുന്ന വാഷിംഗ്ടണ്‍ 7 th കണ്‍ഗ്രഷണല്‍ ഡിസ്ട്രിക്റ്റില്‍ നിന്നും പ്രമീളാ ജയ്പാലും, കാലിഫോര്‍ണിയ 17 th കണ്‍ഗ്രഷണല്‍ ഡിസ്ട്രിക്റ്റില്‍ നിന്നും റൊ ഖന്നയും വന്‍ വിജയം നേടിയപ്പോള്‍, കാലിഫോര്‍ണിയ 7 th കണ്‍ഗ്രഷണല്‍ ഡിസ്ട്രിക്റ്റില്‍ നിന്നും മത്സരിച്ച അമി ബെറ നേരിയ വോട്ടുകളുടെ വ്യത്യാസത്തിലാണ് വിജയിച്ചത്.

ട്രംമ്പിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച പ്രമീള ജയ്പാലിന്റെ വിജയം ഡമോക്രാറ്റിക് പാര്‍ട്ടിക്ക് സമ്മാനിച്ചത് ഇരട്ടി മധുരമായിരുന്നു. 2018 മിഡ്‌ടേം തിരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങിയ ഇന്ത്യന്‍ അമേരിക്കന്‍ വംശജരുടെ എണ്ണം റിക്കാര്‍ഡായിരുന്നു. യു എസ് സെനറ്റിലേക്കൊഴിച്ചു സംസ്ഥാന- പെഡറല്‍ മുന്‍സിപ്പല്‍ സംസ്ഥാനങ്ങളിലേക്ക് മത്സരിച്ച ഇന്ത്യന്‍ വംശജര്‍ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ അവഗണിക്കാനാവാത്ത ശക്തിയായി മാറിയിട്ടുണ്ട്.

– പി പി ചെറിയാന്‍