ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനു പിന്തുണയുമായി സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്

k T Jaleel

ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനു പിന്തുണയുമായി സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്. ജലീലിനെതിരായ ആരോപണം അടിസ്ഥാന രഹിതമാണെന്നും നിയമനം നടത്തിയതില്‍ തെറ്റ് പറ്റിയിട്ടില്ലെന്നുമാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ നിലപാട് . വിവാദം ഉന്നയിക്കുന്നവര്‍ കോടതിയില്‍ പോകട്ടെയെന്നുമാണ് പാര്‍ട്ടിയുടെ പ്രതികരണം .

അതേ സമയം, തൃശൂര്‍ കിലയിലും മന്ത്രി കെ.ടി. ജലീല്‍ അനധികൃത നിയമനം നടത്തിയെന്ന് ആരോപിച്ച്‌ അനില്‍ അക്കര എം.എല്‍.എ രംഗത്തെത്തി. എസ്.ഡി.പി.ഐക്കാരനെയാണ് ജലീല്‍ വഴിവിട്ട് നിയമിച്ചതെന്നാണ് അനില്‍ അക്കര ആരോപിക്കുന്നത്. ഇതിനിടെ ബന്ധു നിയമനത്തില്‍ അഴിമതി ഇല്ലെന്ന് ആവര്‍ത്തിച്ച്‌ ജലീല്‍ വീണ്ടും രംഗത്തെത്തി. അദീബിന്റെ നിയമനത്തില്‍ വീഴ്ചകള്‍ ഉണ്ടായിട്ടില്ലെന്ന് മന്ത്രി കെ.ടി.ജലീല്‍ പറഞ്ഞു. ചട്ടങ്ങള്‍ മാറ്റിയത് കൂടുതല്‍ ആളുകള്‍ അപേക്ഷിക്കാന്‍ വേണ്ടിയാണെന്നും നിയമപ്രകാരം യോഗ്യതയും പരിചയ സമ്പത്തുള്ള ഏതൊരു വ്യക്തിയേയും ഡപ്യൂട്ടേഷനില്‍ നിയമിക്കാന്‍ സര്‍ക്കാറിന് അധികാരമുണ്ടെന്നും മന്ത്രി കെ.ടി.ജലീല്‍ പറഞ്ഞു.