ചാരസംഘടനകള്‍ ഉപയോഗിക്കാൻ സാധ്യതതയുള്ള 10 ഡ്രോണുകൾ 10 അത്യാധുനിക ഡ്രോണുകള്‍ ബെംഗളൂരില്‍ പിടിച്ചെടുത്തു

drone

ചാരസംഘടനകള്‍ ഉപയോഗിക്കാൻ സാധ്യതതയുള്ള 10  ഡ്രോണുകൾ 10 അത്യാധുനിക ഡ്രോണുകള്‍ ബെംഗളൂരില്‍ പിടിച്ചെടുത്തു . 6000 മീറ്റര്‍ വരെ പറക്കാന്‍ ശേഷിയുള്ള ഈ സ്പൈ ഡ്രോണുകൾക്ക് 1/2 കിലോഗ്രാം വരെ ഭാരവും താങ്ങാന്‍ സാധിക്കും. ബെംഗളൂരിലെ കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും പിടിച്ചെടുത്ത ഇവ കടുത്ത സുരക്ഷാപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന അത്യാധുനിക DJI Phantom-4 PRO ഡ്രോണുകളാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഇതേത്തുടര്‍ന്ന് ചെന്നൈ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളില്‍ സുരക്ഷാപരിശോധന കര്‍ശനമാക്കി. ചൈനയില്‍ നിര്‍മിക്കപ്പെട്ട ഡ്രോണുകളാണ് പിടിച്ചെടുത്തത്.

ഇന്ത്യയില്‍ നിര്‍മിക്കുന്നവയെക്കാള്‍ ബുദ്ധിപരമായാണ് ഇതിന്റെ നിര്‍മിതി. ഇന്റലിജന്റ് ബാറ്ററി സിസ്റ്റം, ജിപിഎസ്, റഷ്യൻ ഗ്ലോബൽ നാവിഗേഷൻ സാറ്റ്‌ലൈറ്റ് സിസ്റ്റം (GLONASS) എന്നിവ ഉൾപ്പെടുന്നതാണ് ഇതിന്റെ സവിശേഷതകള്‍. എച്ച്ഡി ചിത്രങ്ങളും വിഡിയോകളും ലൈവായി സ്ട്രീം ചെയ്യാന്‍ ഇതിലൂടെ സാധിക്കും. രണ്ടു കിലോമീറ്റര്‍ അകലെയുള്ള ദൃശ്യങ്ങള്‍ വരെ ഇതിനു പകര്‍ത്താം. ലോകത്ത് എവിടെയിരുന്നും ജിയോ ലോക്കേറ്റ് ചെയ്യാനാകും.

സൈനിക രംഗനിരീക്ഷണങ്ങൾക്കു ഉപയോഗിക്കാൻ പറ്റിയ ചെറു ആളില്ലാ വിമാനങ്ങൾ ആണിതെന്നാണ് ടെക് വിദഗ്ധർ പറയുന്നത്. ഒന്ന് ടാപ്പ് ചെയ്താല്‍ പ്രവര്‍ത്തനസജ്ജമാകുന്ന ഉപകരണങ്ങളാണിത്. സ്‌ക്രീനില്‍ കാണുന്ന ജനക്കൂട്ടത്തില്‍ നിന്നൊരു മനുഷ്യന്റെ ചിത്രത്തില്‍ വെറുതെ ഒന്ന് തൊട്ടാല്‍ മതി, പിന്നെ അയാളെ പിന്തുടര്‍ന്ന് രഹസ്യങ്ങള്‍ ചോര്‍ത്തിയിട്ടേ ഇവയ്ക്ക് വിശ്രമമുള്ളൂ. ഇവ തീര്‍ച്ചയായും ഉപദ്രവകാരികള്‍ ആയേക്കാം.

വളരെ ഉയരത്തില്‍ പറക്കാന്‍ സാധിക്കുമെന്നതിനാല്‍ താഴെ നിന്നും ഇവയുടെ ചലനം മനസിലാക്കാന്‍ സാധിക്കില്ല. വിഐപി കളുടെ നീക്കങ്ങള്‍ മനസിലാക്കാന്‍ ചാരസംഘടനകള്‍ ഇവ ഉപയോഗിച്ച് കൂടെന്നില്ലെന്നും സുരക്ഷാ മേഖലയില്‍ പ്രവർത്തിക്കുന്നവർ നിരീക്ഷിക്കുന്നു. ഡ്രോണുകള്‍, ഗ്ലൈഡറുകള്‍ പോലെയുള്ള ചെറു ബഹിരാകാശ വാഹനങ്ങള്‍ മൂലമുണ്ടാകുന്ന അപകടത്തെക്കുറിച്ചും വളരെയധികം ശ്രദ്ധയിലാണ് വ്യോമസേന.