കൊച്ചി മെട്രോ ഉദ്ഘാടനച്ചടങ്ങ് കലൂർ സ്റ്റേഡിയത്തിൽ; ആലുവയിൽനിന്നു മാറ്റി

metro

കൊച്ചി മെട്രോ റെയിലിന്‍റെ ഉദ്ഘാടനം കലൂർ സ്റ്റേഡിയത്തിൽ നടക്കും. സുരക്ഷാ കാരണങ്ങളെ തുടർന്നാണ് ആലുവയിൽ നടത്താനിരുന്ന ഉദ്ഘാടന ചടങ്ങുകൾ കലൂർ സ്റ്റേഡിയത്തിലേക്കു മാറ്റുന്നത്.നേരത്തെ ആലുവയിലാണ് ഉദ്ഘാടനച്ചടങ്ങുകൾ നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ പ്രധാനമന്ത്രി മോദി പങ്കെടുക്കുന്ന ചടങ്ങായതിനാൽ എസ്പിജിയുടെ നിർദ്ദേശം അനുസരിച്ചാണ് വേദി മാറ്റിയത്. ഈ മാസം 17നാണ് ഉദ്ഘാടനം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടകൻ. പ്രധാനമന്ത്രിയുടെ വരവിനു മുന്നോടിയായി ആലുവയിൽ പരിശോധന നടത്തിയ എസ്പിജി ഉദ്യോഗസ്ഥർ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ചടങ്ങുകൾ കലൂർ സ്റ്റേഡിയത്തിലേക്കു മാറ്റാൻ നിർദേശിക്കുകയായിരുന്നു.