Friday, April 26, 2024
HomeInternationalമുൻ കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഓസ്‌ട്രേലിയന്‍ ദേശീയ ടീമിന്റെ സഹപരിശീലക സ്ഥാനത്തേക്ക്

മുൻ കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഓസ്‌ട്രേലിയന്‍ ദേശീയ ടീമിന്റെ സഹപരിശീലക സ്ഥാനത്തേക്ക്

റെനെ മ്യൂളസ്റ്റീന്‍ ഓസ്‌ട്രേലിയന്‍ ദേശീയ ടീമിന്റെ സഹപരിശീലകനായി ചുമതലയേറ്റു. കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്‍ പരിശീലകനാണ് മ്യൂളസ്റ്റീന്‍. ഗ്രഹാം അര്‍ണോള്‍ഡാണ് ഓസ്‌ട്രേലിയയുടെ പ്രധാന പരിശീലകന്‍.മ്യൂളസ്റ്റീനെ സഹപരിശീലകനായി നിയമിച്ച കാര്യം ഫുട്‌ബോള്‍ ഫെഡറേഷന്‍ ഓസ്‌ട്രേലിയ സ്ഥിരീകരിച്ചു. മ്യൂളസ്റ്റീന്‍ അവസാനമായി പരിശീലിപ്പിച്ചത് കേരള ബ്ലാസ്റ്റേഴ്‌സിനെയായിരുന്നു. എന്നാല്‍ സീസണിലെ മോശം പ്രകടനം ക്ലബ് കോച്ചിനെ പുറത്താക്കി.മാഞ്ചസ്റ്റര്‍ യുണൈറ്റഡ് യൂത്ത് ക്ലബ്, അല്‍ സാദ് (ഖത്തര്‍), അല്‍ ഇത്തിഹാദ് (ഖത്തര്‍), ബ്രോണ്ട്‌ലി (സ്വീഡന്‍), ഫുള്‍ഹാം (ഇംഗ്ലണ്ട്), മക്കാബി ഹൈഫ (ഇസ്രായേല്‍) എന്നി ക്ലബുകളേയും ഇദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്.യൂറോപ്പില്‍ കളിക്കുന്ന ഓസീസ് താരങ്ങളെ വീക്ഷിക്കുകയും ടീമിന് വേണ്ട പ്രധാനതാരങ്ങളെ ഒരുക്കിയെടുക്കാനുമാണ് മ്യൂളസ്റ്റീനോട് നിര്‍ദേശിച്ചിട്ടുള്ളത്. യുഎഇയില്‍ നടക്കുന്ന ഏഷ്യന്‍ കപ്പാണ് മ്യൂളസ്റ്റീന് മുന്നിലുള്ള പ്രധാന വെല്ലുവിളി. നിലവിലെ ഏഷ്യന്‍ ചാംപ്യന്മാരാണ് ഓസ്‌ട്രേലിയ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments