രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് കൊടുത്തതിൽ വീഴ്ച പറ്റി – ചെന്നിത്തല

ramesh chennithala

രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് വിട്ടു നല്‍കിയതില്‍ വീഴ്ച പറ്റിയെന്ന് സമ്മതിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യപ്രസ്താവന നടത്തരുതെന്ന് ഇന്ന് ചേര്‍ന്ന കെപിസിസി രാഷ്ട്രീയകാര്യ സമതി യോഗത്തില്‍ നേതൃത്വം മുന്നറിയിപ്പ് നല്‍കി. ഭാവിയില്‍ ഇത്തരം തീരുമാനങ്ങള്‍ രാഷ്ട്രീയകാര്യ സമതിയില്‍ ചര്‍ച്ച ചെയ്തേ തീരുമാനിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കഴിഞ്ഞ ദിവസം ഉമ്മന്‍ചാണ്ടിയെ കടന്നാക്രമിച്ച പി. ജെ കുര്യന്‍ ഇത്തവണയും ചാണ്ടിക്കെതിരെ കടുത്ത ആരോപണമുയര്‍ത്തി. ഉമ്മന്‍ചാണ്ടിക്ക് കൊമ്ബുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്ന് എ ഗ്രൂപ്പ് മറുപടി നല്‍കി. രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയ സാഹചര്യത്തില്‍ നിരവധി നേതാക്കള്‍ പാര്‍ട്ടിയേയും നേതൃത്വത്തേയും കടന്നാക്രമിച്ച സാഹചര്യത്തിലാണ് പ്രസ്താവനകള്‍ക്ക് നേതൃത്വം വിലക്കേര്‍പ്പെടുത്തിയത്. അതേസമയം രാ​​​ജ്യ​​​സ​​​ഭാ സീ​​​റ്റ് കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സി​​​നു വി​​​ട്ടു​​​കൊ​​​ടു​​​ത്ത​​​തി​​​നേത്തു​​​ട​​​ര്‍​​​ന്ന് കോ​​​ണ്‍​ഗ്ര​​​സി​​​ലു​​ണ്ടാ​​യ ക​​​ലാ​​​പാ​​​ന്ത​​​രീ​​​ക്ഷം തു​​ട​​രു​​ന്നു. ഇതിനിടെ പാര്‍ട്ടി ഉ​​​ന്ന​​​താ​​​ധി​​​കാ​​​ര സ​​​മി​​​തി​​​യാ​​​യ കെ​​​പി​​​സി​​​സി രാ​​ഷ്‌​​ട്രീ​​​യകാ​​​ര്യ സ​​​മി​​​തി ചേരുന്നതിനെതിരെ കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കന്‍ രംഗത്തെത്തിയിരുന്നു. രാഷ്ട്രീയകാര്യ സമിതി യോഗം പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്നും വാര്‍ത്തകള്‍ സൃഷ്ടിക്കാനായിരിക്കും പലര്‍ക്കും താത്പര്യമെന്നും വാഴക്കന്‍ പറഞ്ഞു. പാര്‍ട്ടി എക്സിക്യൂട്ടീവ് ഉടന്‍ വിളിക്കണമെന്നും വാഴയ്ക്കന്‍ ആവശ്യപ്പെട്ടു.