എന്തിനാ അധികം ? മനസിലാകേണ്ടവര്‍ക്ക് കാര്യം പിടികിട്ടി ! ‘മീ ടു’ എന്ന് ശോഭന ജോർജിന്റെ പോസ്റ്റ്

ശോഭന ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌- ‘ mee too ?’ അത്ര മാത്രമേ മുന്‍ കോണ്‍ഗ്രസ് എം എല്‍ എ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തുള്ളൂ . എല്ലാവർക്കും കാര്യം പിടികിട്ടി .  കൊല്ലം ജില്ലയെ ഇളക്കി മറിച്ചുകൊണ്ടിരുന്ന വന്‍കോളിളക്കമായി മാറിയ ഒരു പ്രശ്നവും അതോടെ ആവിയായി തീര്‍ന്നു. മീ ടു ആരോപണത്തില്‍ കൊല്ലം എം എല്‍ എ മുകേഷ് എവിടെയാണെങ്കിലും കണ്ടെത്തി ചോര കുടിക്കാന്‍ പാഞ്ഞു നടന്ന സമരക്കാരെ മഷിയിട്ടു നോക്കിയാൽ കാണാനില്ല.  രാജ്യത്ത് മീ ടു ക്യാംപെയിന്‍ ശക്തിപ്രാപിക്കുമ്പോള്‍ അതിന്റെ ചൂട് കേരള രാഷ്ട്രീയത്തിലും പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയായിരുന്നു . കൊല്ലം എം.എല്‍.എ മുകേഷിനെതിരായ വെളിപ്പെടുത്തല്‍ വന്‍വിവാദമായി തുടരുന്നതിനിടയിലാണ് ചെങ്ങന്നൂര്‍ മുന്‍ എം.എല്‍.എ ശോഭന ജോര്‍ജ് ഫെയസ്ബുക്കില്‍ മീ ടു എന്ന് പോസ്റ്റ് ചെയ്തത്.പോസ്റ്റില്‍ ആരുടെയും പേര് വെളിപ്പെടുത്തിയിട്ടില്ല. ഒന്നും പറഞ്ഞിട്ടുമില്ല. ഒരു ആരോപണവും ഇല്ല. തന്‍റെ ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ ‘മീടൂ’ എന്ന് എഴുതി ചേദ്യചിഹ്നമിട്ടായിരുന്നു ശോഭന ജോര്‍ജിന്റെ പോസ്റ്റ്. പോസ്റ്റിട്ട് 2 മണിക്കൂറിനുള്ളില്‍ ശോഭന പോസ്റ്റ് നീക്കം ചെയ്യുകയും ചെയ്തു. എന്തിനാ അധികം ? മനസിലാകേണ്ടവര്‍ക്ക് കാര്യം പിടികിട്ടി ! അവര്‍ പത്തിമടക്കി ! സകല കോലാഹലവും അതോടെ ഫിനീഷ് ? മുകേഷ് പ്രശ്നം എന്തായി എന്ന് പോലും ഒരു പിടിയുമില്ല. പോസ്റ്റിനു താഴെ നിരവധിപേർ കമന്റുകളുമായി എത്തിയിരുന്നു. തങ്ങളുടെ പാര്‍ട്ടി വിട്ടതുകൊണ്ട് നിരപരാധികളായ കോണ്‍ഗ്രസുകാര്‍ ശോഭനയെ പരിഹസിക്കുന്ന കമന്റുകളാണിട്ടത്. എന്നാല്‍ സിപിഎം അനുകൂലികള്‍ ശോഭനയ്ക്ക് പിന്തുണയുമായി രംഗത്തെത്തി.