Friday, April 26, 2024
HomeInternationalഇന്റര്‍നെറ്റ് സേവനങ്ങള്‍ 48 മണിക്കൂറിനുള്ളില്‍ ലോകത്തിന്റെ പലയിടത്തും തടസ്സപ്പെട്ടേക്കാം

ഇന്റര്‍നെറ്റ് സേവനങ്ങള്‍ 48 മണിക്കൂറിനുള്ളില്‍ ലോകത്തിന്റെ പലയിടത്തും തടസ്സപ്പെട്ടേക്കാം

ഡോമെയ്ന്‍ നെയിം സിസ്റ്റം(ഡിഎന്‍എസ്) സുരക്ഷ ഉറപ്പാക്കുന്നതിനായി ഇന്റര്‍നെറ്റ് കോര്‍പ്പറേഷന്‍ ഓഫ് അസൈന്‍ഡ് നെയിംസ് ആന്റ് നമ്പേഴ്‌സ് അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനാല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസ്സപ്പെട്ടെക്കാം.അടുത്ത 48 മണിക്കൂറിനുള്ളില്‍ ലോകത്തിന്റെ പലയിടത്തും തടസ്സം അനുഭവപ്പെടുമെന്നു റഷ്യ ടുഡേ രാവിലെ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രധാനപ്പെട്ട ഡൊമെയ്ന്‍ സെര്‍വറുകള്‍ അറ്റകുറ്റപ്പണികള്‍ക്കായി പ്രവര്‍ത്തന രഹിതമാക്കുമെന്നതിലാണ് ഇത്തരത്തില്‍ തടസം ഉണ്ടാക്കുന്നത്. സൈബര്‍ ആക്രമണങ്ങള്‍ നേരിടുന്നതിനു വേണ്ടിയാണ് ഇത്തരത്തില്‍ അറ്റകുറ്റപ്പണി നടത്തുന്നത്. ഇതിന്റെ ഭാഗമായി ക്രിപ്‌റ്റോഗ്രാഫിക് കീ മാറ്റി ഡൊമെയിന്‍ നെയിം സംരക്ഷിക്കാന്‍ സാധിക്കും. മൊമെയ്ന്‍ നെയിം സിസ്റ്റം(ഡിഎന്‍എസ്) സുരക്ഷ ഉറപ്പാക്കുന്നതിനായി ഇത്തരത്തില്‍ ഒരു മെയിന്റനന്‍സ് അത്യാവശ്യമാണെന്ന് കമ്യൂണിക്കഷന്‍ റെഗുലേറ്ററി അതോറിറ്റി അറിയിച്ചിട്ടുണ്ട്.കാലഹരണപ്പെട്ട നെറ്റ്‌വര്‍ക്ക് ഓപ്പറേറ്റര്‍മാരുടേയും ഇന്റര്‍നെറ്റ് സര്‍വ്വീസ് പ്രൊവൈഡര്‍മാരുടേയും സേവനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാകാതെയോ ,വേഗതക്കുറവോ വന്നേക്കാം എന്നാണ് റെഗുലേറ്ററി കമ്യൂണിക്കേഷന്‍ അതോറിറ്റി പറയുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments