മീനുമായി ബസ്സിൽ കയറിയ യാത്രക്കാരന്റെ തലയില്‍ ടിക്കറ്റ് റാക്കുകൊണ്ട് കണ്ടക്ടര്‍ അടിച്ചു

ksrtc

കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ യാത്രക്കാരന്റെ തലയില്‍ ടിക്കറ്റ് റാക്കുകൊണ്ട് അടിച്ചു. പരുക്കേറ്റ യാത്രക്കാരന്‍ ജോസഫിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഴിഞ്ഞത്ത് നിന്ന് തമ്ബാനൂരിലേക്കുള്ള ബസിനുള്ളില്‍ വച്ചാണ് സംഭവം. മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ മീനുമായി ജോസഫ് ബസില്‍ കയറിയതാണ് കണ്ടക്ടറെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് തര്‍ക്കമുണ്ടാകുകയും കണ്ടക്ടര്‍ ഇയാളെ ആക്രമിക്കുകയുമായിരുന്നു. കണ്ടക്ടര്‍ അരവിന്ദനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാള്‍ക്കെതിരെ കേസെടുക്കുമെന്ന് തമ്ബാനൂര്‍ പോലീസ് അറിയിച്ചു.