നരേന്ദ്ര മോഡി ഇന്ത്യയുടെ അവതാര പുരുഷനാണെന്ന് ബി.ജെ.പി എം.എൽ.എ

modi

ഹിന്ദു സംസ്‌കാരം ഉള്‍ക്കൊള്ളുന്ന മുസ്ലീങ്ങള്‍ മാത്രം രാജ്യത്ത് തുടര്‍ന്നാല്‍ മതിയെന്ന് യു.പിയിലെ ബി.ജെ.പി എം.എല്‍.എ സുരേന്ദ്ര സിങ്. ഹിന്ദു സംസ്‌കാരം അംഗീകരിക്കാത്തവര്‍ക്ക് ഏത് രാജ്യത്തേക്ക് വേണമെങ്കിലും പോകാമെന്നും സുരേന്ദ്ര സിങ് പറഞ്ഞു. ഇന്ത്യ ഹിന്ദു രാഷ്ട്രമാകുമ്പോള്‍ രാജ്യസ്‌നേഹമുള്ളവര്‍ക്ക് മാത്രമേ രാജ്യത്ത് താമസിക്കാന്‍ കഴിയൂ. അല്ലാത്തവര്‍ക്ക് വേറെ ഏത് രാജ്യത്ത് വേണമെങ്കിലും പേകാം-സുരേന്ദ്ര പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ത്യയുടെ അവതാര പുരുഷനാണെന്നും സുരേന്ദ്ര സിങ് പറഞ്ഞു. മോഡിയുടെ നേതൃത്വത്തില്‍ ഇന്ത്യ പരമോന്നത ശക്തിയായി മാറി. ആഗോള തലത്തില്‍ ഇന്ത്യ ഇത്രയും വലിയ ശക്തിയായി മാറിയതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടേയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റേയും നേതൃത്വത്തിന് നന്ദി പറയുന്നതായും സുരേന്ദ്ര സിങ് പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെയും സുരേന്ദ്ര സിങ് വിമര്‍ശനം ഉന്നയിച്ചു. ഇന്ത്യയുടേയും ഇറ്റലിയുടേയും സംസ്‌കാരങ്ങള്‍ വച്ചുപുലര്‍ത്തുന്ന വ്യക്തിയാണ് രാഹുല്‍ ഗാന്ധി. ഇന്ത്യന്‍ സംസ്‌കാരത്തിന് ദീപശിഖയേന്താന്‍ യോഗ്യനല്ലെന്നും സുരേന്ദ്ര സിങ് പറഞ്ഞു.