മാധ്യമപ്രവര്‍ത്തകനെ അജ്ഞാതന്‍ വെടിവെച്ച്‌ കൊലപ്പെടുത്തി

kashmir shot

മാധ്യമപ്രവര്‍ത്തകന്‍ ഷുജാത് ഭുകാരിയെ അജ്ഞാതന്‍ വെടിവെച്ച്‌ കൊലപ്പെടുത്തി. ജമ്മുകശ്മിരിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ഷുജാത് ഭുകാരി. ശ്രീനഗറിലെ പ്രസ് കോളനിയില്‍ അദ്ദേഹത്തിന്റെ ഓഫീസിന് പുറത്തുവെച്ചാണ് വെടിയേറ്റത്. നാലംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് വിവരം.റൈസിങ് കശ്മീര്‍ എന്ന പത്രത്തിന്റെ എഡിറ്ററായ ഷുജാത് ഭുകാരിക്കെതിരെ ഉണ്ടായ ആക്രമണത്തിന് പിന്നില്‍ തീവ്രവാദികളാണെന്നാണ് വിവരം. നിരവധി തവണ ഭുകാരിക്ക് നേരെ നിറയൊഴിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സുരക്ഷയ്ക്കായി ഏര്‍പ്പെടുത്തിയിരുന്ന രണ്ട് പോലീസുകാര്‍ക്കും വെടിയേറ്റു. ഇവരൊലാരാള്‍ ആശുപത്രിയില്‍ വെച്ച്‌ മരിച്ചുവെന്നാണ് വിവരം. സംഭവത്തില്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി നടുക്കം രേഖപ്പെടുത്തി.