Friday, April 26, 2024
HomeCrimeസ്പെ​ഷ​ല്‍ ക്ലാ​സെ​ടുക്കുമ്പോൾ സ്കൂ​ള്‍ പ്രി​ന്‍​സി​പ്പ​ലി​നെ​ ഗു​ണ്ടാ​സം​ഘം വെ​ട്ടി കൊല​പ്പെ​ടു​ത്തി

സ്പെ​ഷ​ല്‍ ക്ലാ​സെ​ടുക്കുമ്പോൾ സ്കൂ​ള്‍ പ്രി​ന്‍​സി​പ്പ​ലി​നെ​ ഗു​ണ്ടാ​സം​ഘം വെ​ട്ടി കൊല​പ്പെ​ടു​ത്തി

സ്കൂ​ള്‍ പ്രി​ന്‍​സി​പ്പ​ലി​നെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ മുൻപിൽ ഗു​ണ്ടാ​സം​ഘം ദാരുണമായി വെ​ട്ടി കൊല​പ്പെ​ടു​ത്തി. ബം​ഗ​ളു​രു പ്രാ​ന്ത​ത്തി​ലെ അ​ഗ്ര​ഹാ​ര ദാ​സ​റ​ഹ​ള്ളി​യി​ലെ ഹ​വ​നൂ​ര്‍ പ​ബ്ളി​ക് സ്കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ രം​ഗ​നാ​ഥ് (60) ആ​ണു കൊ​ല്ല​പ്പെ​ട്ട​ത്. ഞാ​യ​റാ​ഴ്ച കു​ട്ടി​ക​ള്‍​ക്കു സ്പെ​ഷ​ല്‍ ക്ലാ​സെ​ടു​ക്ക​വെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. 20 കു​ട്ടി​ക​ള്‍ ഈ ​സ​മ​യം ക്ലാ​സി​ലു​ണ്ടാ​യി​രു​ന്നു. കൊ​ല​പാ​ത​ക​ത്തി​നു​ശേ​ഷം ഗു​ണ്ടാ​സം​ഘം കാ​റി​ല്‍ ര​ക്ഷ​പ്പെ​ട്ടു. അ​ക്ര​മി​സം​ഘ​ത്തി​ല്‍ അം​ഗ​മാ​യി​രു​ന്ന ഒ​രാ​ളെ മ​ഹാ​ല​ക്ഷ്മി ലേ​യൗ​ട്ടി​ല്‍​നി​ന്ന് പി​ന്നീ​ട് പോ​ലീ​സ് പി​ടി​കൂ​ടി. പോ​ലീ​സു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​നി​ടെ ഇ​യാ​ള്‍​ക്കു വെ​ടി​യേ​റ്റി​രു​ന്നു. ഇ​യാ​ളെ പോ​ലീ​സ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സ്കൂ​ള്‍ നി​ല​നി​ന്നി​രു​ന്ന സ്ഥ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​മാ​ണു കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ച​തെ​ന്നാ​ണു സൂ​ച​ന.

RELATED ARTICLES
- Advertisment -

Most Popular

Recent Comments