സ്കൂള്‍ പ്രിന്‍സിപ്പലിനെ വിദ്യാര്‍ഥികളുടെ മുൻപിൽ ഗുണ്ടാസംഘം ദാരുണമായി വെട്ടി കൊലപ്പെടുത്തി. ബംഗളുരു പ്രാന്തത്തിലെ അഗ്രഹാര ദാസറഹള്ളിയിലെ ഹവനൂര്‍ പബ്ളിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ രംഗനാഥ് (60) ആണു കൊല്ലപ്പെട്ടത്. ഞായറാഴ്ച കുട്ടികള്‍ക്കു സ്പെഷല്‍ ക്ലാസെടുക്കവെയാണ് ആക്രമണം നടന്നത്. 20 കുട്ടികള്‍ ഈ സമയം ക്ലാസിലുണ്ടായിരുന്നു. കൊലപാതകത്തിനുശേഷം ഗുണ്ടാസംഘം കാറില്‍ രക്ഷപ്പെട്ടു. അക്രമിസംഘത്തില്‍ അംഗമായിരുന്ന ഒരാളെ മഹാലക്ഷ്മി ലേയൗട്ടില്നിന്ന് പിന്നീട് പോലീസ് പിടികൂടി. പോലീസുമായുള്ള ഏറ്റുമുട്ടലിനിടെ ഇയാള്‍ക്കു വെടിയേറ്റിരുന്നു. ഇയാളെ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്കൂള്‍ നിലനിന്നിരുന്ന സ്ഥലവുമായി ബന്ധപ്പെട്ട തര്‍ക്കമാണു കൊലപാതകത്തില്‍ കലാശിച്ചതെന്നാണു സൂചന.
സ്പെഷല്‍ ക്ലാസെടുക്കുമ്പോൾ സ്കൂള്‍ പ്രിന്‍സിപ്പലിനെ ഗുണ്ടാസംഘം വെട്ടി കൊലപ്പെടുത്തി
RELATED ARTICLES