Saturday, April 27, 2024
HomeKeralaതൃശൂരിൽ വൻ തീപിടുത്തം ; ലക്ഷകണക്കിന് രൂപയുടെ നാശനഷ്ടം

തൃശൂരിൽ വൻ തീപിടുത്തം ; ലക്ഷകണക്കിന് രൂപയുടെ നാശനഷ്ടം

വന്‍ തീപിടിത്തം. ഇന്നു പു​ല​ര്‍​ച്ച രണ്ടോടെ കാ​ഞ്ഞൂ​ര്‍ റോ​ഡി​ല്‍ ഗ്ലസന്‍ എന്നയാളുടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ചൂ​ണ്ട​ക്കാ​ട്ടി​ല്‍ ബേ​ക്കേ​ഴ്സ് എ​ന്ന സ്ഥാ​പ​ന​മാ​ണ് തീപ്പിടിച്ച്‌ നശിച്ചത്. ഇ​വ​രു​ടെ വീ​ടി​നോ​ട് ചേ​ര്‍​ന്ന് പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ഡ്രസ് വേള്‍ഡ് എന്ന തയ്യല്‍ സ്ഥാപനവും കത്തിനശിച്ചു. വീ​ടി​ന്‍റെ മു​ക​ള്‍ നി​ല​യി​ലേ​ക്ക് തീ​യും പു​ക​യും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് വീ​ട്ടു​കാ​ര്‍ സംഭവം അ​റി​ഞ്ഞത്. വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് എ​ത്തി​യ ഫ​യ​ര്‍​ഫോ​ഴ്സ് ര​ണ്ട് മ​ണി​ക്കൂ​റോ​ളം പ്ര​യ​ത്നി​ച്ചാ​ണ് തീ ​നിയന്ത്രണ വിധേയമാക്കിയത്.ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ട് ആ​കാം തീ​പി​ടു​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്ന് നി​ഗ​മ​നം. ബിരിയാണി ഉത്പന്ന മൊത്തവിതരണ കേന്ദ്രത്തില്‍ നിന്നും തയ്യല്‍ കടയിലേക്ക് തീ പടരുകയായിരുന്നു. ത​യ്യ​ല്‍ ക​ട​യി​ല്‍ നി​ന്നും തീ ​പ​ട​ര്‍​ന്ന് സമീപ വീട്ടിലെ ഫ​ര്‍​ണീ​ച്ച​റു​ക​ളും ക​ത്തി ന​ശി​ച്ചു. ഏകദേശം പ​ത്ത് ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടമാണ് ക​ണ​ക്കാ​ക്കു​ന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments