സിനിമ നടന്റെ ‘ആത്മഹത്യാ വിഡീയോ’ വിയറലാകുന്നു

suicide

ബോളിവുഡില്‍ സഹനടനായി ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിരുന്ന താരമായിരുന്നു ഇന്ദര്‍ കുമാര്‍. 1996 മുതല്‍ സിനിമയില്‍ സജീവമായിരുന്ന ഇന്ദര്‍ 2017 ലായിരുന്നു മരിച്ചത്. താരത്തിന്റെ മരണവുമായി ബന്ധപ്പെട്ട ഒരു വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഇന്ദര്‍ കുമാര്‍ മദ്യപിക്കുന്നതും ആത്മഹത്യയെ കുറിച്ച്‌ പറയുന്നതുമായിരുന്നു വീഡിയേയില്‍ ഉണ്ടായിരുന്നത്. വീഡിയോ കണ്ടവരെല്ലാം ഇതോടെ ഇന്ദര്‍ കുമാര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന നിലപാടിലേക്ക് എത്തുകയായിരുന്നു. ഇതോടെ സത്യാവസ്ഥ തുറന്ന് പറഞ്ഞ് ഇന്ദര്‍ കുമാറിന്റെ ഭാര്യ പല്ലവി ഫറഫ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. കഴിഞ്ഞ ജൂലൈ 28 നായിരുന്നു ഇന്ദര്‍ കുമാര്‍ ഹൃദയാഘാതം മൂലം അന്തരിച്ചത്. നാല്‍പത്തിയഞ്ചാം പിറന്നാളിന്റെ തലേ ദിവസമായിരുന്നു താരം മരിച്ചത്. ഇപ്പോള്‍ ഇന്ദര്‍ കുമാറിന്റെ ആത്മഹത്യ വീഡിയോ എന്ന് പേരില്‍ പ്രചരിക്കുന്ന വീഡിയോ ഒരു സിനിമയുടെ രംഗമായിരുന്നു. ഒന്നര വര്‍ഷം മുന്‍പ് ചിത്രീകരിച്ച ഫാട്ടി പാഡി ഹൈ യാര്‍ എന്ന സിനിമയിലെ രംഗമായിരുന്നു. ആ സിനിമ ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും പല്ലവി പറയുന്നു. ഒരു സിനിമയിലെ രംഗം യഥാര്‍ത്ഥ ജീവിതവുമായി കൂട്ടിക്കുഴക്കുന്നത് സങ്കടകരമായ കാര്യമാണെന്നും താരപത്‌നി പറയുന്നു. 2014 ല്‍ ബലാത്സംഗക്കേസില്‍ അദ്ദേഹം പ്രതിയാക്കപ്പെട്ടിരുന്നു. ആ സമയത്ത് ആകെ തകര്‍ന്ന അവസ്ഥയായിരുന്നു. കേസിലേക്ക് തന്റെ പേര് കൂടി വലിച്ചിഴക്കപ്പെട്ടതില്‍ ആശങ്ക ഉണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം തോറ്റ് കൊടുത്തിരുന്നില്ലെന്നും പറയുന്നു. ഇന്ദര്‍ കുമാര്‍ മരിച്ചത് ഹൃദയാഘാതം വന്നത് മൂലമാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പല്ലവി പറയുന്നു.