വീണ്ടും ഇന്ധനവില വര്‍ധിക്കുകയാണ്

petrol

സംസ്ഥാനത്ത് ഇന്നും പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധനവ്. പെട്രോളിന്് 32 പൈസയും, ഡീസലിന് 26 പൈസയും കൂടി. തിരുവനന്തപുരത്ത് ഇന്ന് പെട്രോളിന് 84.62 രൂപയാണ് വില. ഡീസലിന് 78.47 രൂപയും. കൊച്ചിയില്‍ 84.61, 78.47 എന്നിങ്ങനെയാണ് നിരക്ക്. കോഴിക്കോട് ഇത് 84.33ഉം, 78.16ഉം ആണ്. തുടര്‍ച്ചയായ ഇന്ധനവിലവര്‍ധനവ് ശേഷം ഒരു ദിവസം സംസ്ഥാനത്ത് വിലക്കയറ്റം ഉണ്ടായിരുന്നില്ല. ഇപ്പോള്‍ വീണ്ടും ഇന്ധനവില വര്‍ധിക്കുകയാണ്. രാജ്യത്തിന് ഇന്ധന വിലവര്‍ധനവില്‍ ഒന്നും ചെയ്യാന്‍ ഇല്ലെന്നും, രൂപയുടെ മൂല്യം ഇടിയുന്നതും, അന്തരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതുമാണ് ഇന്ധനവില ക്രമാധീതമായി കൂടാന്‍ കാരണമെന്നും കഴിഞ്ഞ ദിവസം കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞിരുന്നു.