ഇപ്പോൾ സർക്കാരിൻെറ പണി ഉത്തരവുകള്‍ ഇറക്കി പിന്‍വലിക്കൽ : ചെന്നിത്തല

ramesh chennithala

ഉത്തരവുകള്‍ ഇറക്കി പിന്‍വലിക്കുന്ന പണി മാത്രമാണ് ഇപ്പോൾ സര്‍ക്കാരിനുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രളയ ബാധിതര്‍ക്ക് പതിനായിരം രൂപ വീതം നല്‍കുമെന്നും അത് വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നാണ് പറഞ്ഞിരുന്നത്. ആ വൈബ് സൈറ്റ് എവിടെ? പ്രളയത്തില്‍ വീട്ടുപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഒരു ലക്ഷം രൂപ പലിശ രഹിത വായ്പയായി നല്‍മെന്നു പറഞ്ഞു. അതെവിടെ? എല്ലാം നഷ്ടപ്പെട്ട ചെറുകിട വ്യാപാരികള്‍ക്ക് 10 ലക്ഷം രൂപ വരെ പലിശ രഹിത വായ്പയായി നല്‍കുമെന്ന് പറഞ്ഞിരുന്നു. അതെവിടെ? കടങ്ങള്‍ക്ക് മോറിട്ടോറിയം പ്രഖ്യാപിക്കുമെന്ന് പറഞ്ഞു. അതിന്റെ ഉത്തരവ് എവിടെ?. പതിനായിരം രൂപയുടെ വിതരണം കാര്യക്ഷമമല്ലാത്തതു കൊണ്ടാണ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാത്തത്. അര്‍ഹരെ പിന്തള്ളി അനര്‍ഹര്‍ക്ക് പണം നല്‍കുകയും ചെയ്‌തെന്നും ചെന്നിത്തല പറഞ്ഞു. ദുരിതാശ്വസ കേന്ദ്രങ്ങളില്‍ നിന്ന് മടങ്ങുമ്പോൾ തന്നെ കിറ്റ് നല്‍കുമെന്ന് പറഞ്ഞു. പക്ഷേ കിറ്റ് വിതരണം അവതാളത്തിലായി. അര്‍ഹരായവരില്‍ ഒരു വലിയ പങ്കിനും കിറ്റ് കിട്ടിയില്ല.