Friday, April 26, 2024
HomeKeralaകെഎസ്‌ഇബിയുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ഒക്‌ടോബര്‍ 18 മുതല്‍ 21 വരെ തടസ്സപ്പെടും

കെഎസ്‌ഇബിയുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ഒക്‌ടോബര്‍ 18 മുതല്‍ 21 വരെ തടസ്സപ്പെടും

സാങ്കേതിക കാരണങ്ങളാല്‍ കെഎസ്‌ഇബിയുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ഒക്‌ടോബര്‍ 18 മുതല്‍ 21 വരെ തടസ്സപ്പെടും. വിവരസാങ്കേതിക വിദ്യാധിഷ്ഠിത സേവനങ്ങള്‍ നവീകരിക്കുന്നതിന്റെ ഭാഗമായി നിര്‍മ്മിച്ച ഡിസാസ്റ്റര്‍ റിക്കവറി (ഡിആര്‍) സെന്ററിന്റെ പ്രവര്‍ത്തന ക്ഷമതാ പരിശോധനയ്ക്കായി ഡിആര്‍ ഡ്രില്‍ ഈ ദിവസങ്ങളില്‍ നടത്തുന്നതിനാലാണിത്. ഈ ദിവസങ്ങളില്‍ ഫ്രണ്ടസ്, അക്ഷയ, സിഎസ്സി തുടങ്ങിയ ജനസേവന കേന്ദ്രങ്ങള്‍ വഴിയും ഓണ്‍ലൈന്‍ ബാങ്കിംഗിലൂടെയും വൈദ്യുതി ബില്‍ അടയ്ക്കാന്‍ ഉപഭോക്താക്കള്‍ക്ക് സൗകര്യം ഉണ്ടായിരിക്കുന്നതല്ല. ഇതേ ദിവസങ്ങളില്‍ കെഎസ്‌ഇബിയുടെ 1912 നമ്ബറിലെ കസ്റ്റമര്‍ കെയര്‍ സെന്ററും പ്രവര്‍ത്തിക്കുന്നതല്ല. വൈദ്യുതി ബോര്‍ഡിന്റെ പ്രവര്‍ത്തന നിര്‍വ്വഹണത്തിന് സഹായിക്കുന്ന മറ്റു സോഫ്റ്റ് വെയര്‍ ആപ്‌ളിക്കേഷനുകളും ലഭ്യമാകില്ല. വൈദ്യുതി സംബന്ധമായ പരാതികള്‍ അറിയിക്കുന്നതിനായി ഇതേ ദിവസങ്ങളില്‍ അതാത് സെക്ഷന്‍ ഓഫീസുകളിലോ 0471 2514668 / 2514669 / 2514710 എന്നീ നമ്പറുകളിലോ ബന്ധപ്പെടാം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments