Friday, April 26, 2024
HomeNationalപ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അധികാരം തലക്കുപിടിച്ചതുമൂലമുണ്ടായ ധാര്‍ഷ്ട്യമാണെന്ന് സോണിയാ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അധികാരം തലക്കുപിടിച്ചതുമൂലമുണ്ടായ ധാര്‍ഷ്ട്യമാണെന്ന് സോണിയാ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അധികാരം തലക്കുപിടിച്ചതുമൂലമുണ്ടായ ധാര്‍ഷ്ട്യമാണെന്ന് മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി. കോണ്‍ഗ്രസ് നേതാക്കളേയും പ്രവര്‍ത്തകരേയും ലക്ഷ്യമിട്ട് ആക്രമിക്കുകയാണ് ബിജെപിയെന്നും കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ സംസാരിക്കവേ സോണിയ പറഞ്ഞു. യുപിഎ സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന പി.ചിംദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്ത സാഹചര്യത്തിലാണ് സോണിയ കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കള്ളക്കേസുകള്‍ ചമയ്ക്കുകയാണ് സര്‍ക്കാരെന്നും അവര്‍ ആരോപിച്ചു.കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുക എന്ന ലക്ഷത്തോടെ ശക്തമായി രംഗത്തുവരണമെന്ന സന്ദേശം നല്‍കുന്നതായിരുന്നു സോണിയാ ഗാന്ധിയുടെ പ്രസംഗം. 1978ല്‍ ചിക്ക്മാംഗ്ലൂര്‍ ഉപതിരഞ്ഞെടുപ്പിന് ശേഷം പൂര്‍വാധികം  ശക്തിയോടെ ഇന്ദിരാഗാന്ധി ലോക്‌സഭയില്‍ തിരിച്ചെത്തിയ കാര്യം പ്രവര്‍ത്തകരെ ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു പ്രസംഗം. വരുന്ന കര്‍ണാടക തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തിരിച്ചുവരുമെന്നും രാജ്യത്ത് പാര്‍ട്ടിക്ക് ഉണര്‍വുണ്ടാകുമെന്നും സോണിയ പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments