സൈബര്‍ വിങ്ങ് ശക്തമാക്കാൻ കേന്ദ്രസർക്കാർ രംഗത്ത്

hacker

സൈബര്‍ കേസുകള്‍ക്ക് വിലങ്ങിടാന്‍ കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്. കൂടുതല്‍ ഐടി വിദഗ്ദ്ധരെ ഉള്‍പ്പെടുത്തി സൈബര്‍ യൂണിറ്റുകള്‍ വ്യാപിപ്പിക്കാനാണ് നീക്കം. സംസ്ഥാന പൊലീസ് തലവന്‍മാരുടെ നേതൃത്വത്തില്‍ സൈബര്‍ സുരക്ഷയ്ക്ക് നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലത്തിന്‍റെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഒാരോ ജില്ലകള്‍ കേന്ദ്രീകരിച്ചും സൈബര്‍ വിങ്ങ് ശക്തമാക്കാനാണ് പൊലീസ് തലവന്‍മാര്‍ക്ക് നല്‍കിയിട്ടുളള നിര്‍ദ്ദേശം. െഎടി വിദഗ്ദ്ധരെ നിയമിക്കുന്നത് സംബന്ധിച്ചും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സൈബര്‍ കുറ്റവാളികളെ കണ്ടെത്തുന്ന രഹസ്യ ഏജന്‍റുമാരായാണ് െഎടി വിദഗ്ദ്ധര്‍ പ്രവര്‍ത്തിക്കുക. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയുക എന്ന ലക്ഷ്യം കൂടി ഉള്‍പ്പെടുത്തിയാണ് സൈബര്‍ വിങ്ങ് ശക്തിപ്പെടുത്തുന്നത്. കുട്ടികള്‍ക്കും വനിതകള്‍ക്കുമെതിരായ സൈബര്‍ അതിക്രങ്ങള്‍ തടയുക, മത വിദ്വേഷ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുക, തുടങ്ങിയവയും സൈബര്‍ വിങ്ങിന്‍റെ ലക്ഷ്യങ്ങളാണ്. ക‍ഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ഒരുലക്ഷത്തോളം സൈബര്‍ കേസുകളാണ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്തതെന്ന് കണക്കുകളും വ്യക്തമാക്കുന്നു.